1 / 23

കഠോപനിഷത്ത് कठोपनिषद् It’s Significance among Ten Principal Upanishads

u0d15u0d43u0d37u0d4du0d23u0d2fu0d1cu0d41u0d7cu0d35u0d47u0d26u0d24u0d4du0d24u0d3fu0d28u0d4du0d31u0d46, u0d15u0d20u0d7b u0d0eu0d28u0d4du0d28 u0d2eu0d39u0d7cu0d37u0d3f u0d17u0d41u0d30u0d41u0d35u0d3eu0d2f u0d24u0d48u0d24u0d4du0d24u0d3fu0d30u0d40u0d2f u0d2cu0d4du0d30u0d3eu0d39u0d4du0d2eu0d23u0d24u0d4du0d24u0d3fu0d28u0d4du0d31u0d46 u0d2du0d3eu0d17u0d2eu0d3eu0d2fu0d3f u0d15u0d30u0d41u0d24u0d2au0d4du0d2au0d46u0d1fu0d41u0d28u0d4du0d28u0d24u0d41u0d15u0d4au0d23u0d4du0d1fu0d3eu0d23u0d4d u0d08 u0d09u0d2au0d28u0d3fu0d37u0d24u0d4du0d24u0d3fu0d28u0d4d u0d15u0d20u0d4bu0d2au0d28u0d3fu0d37u0d24u0d4du0d24u0d4d u0d0eu0d28u0d4du0d28u0d41 u0d2au0d47u0d30u0d3eu0d2fu0d24u0d4d. u0d35u0d48u0d36u0d2eu0d4du0d2au0d3eu0d2fu0d28u0d2eu0d39u0d7cu0d37u0d3fu0d2fu0d41u0d1fu0d46 u0d36u0d3fu0d37u0d4du0d2fu0d28u0d3eu0d2fu0d3fu0d30u0d41u0d28u0d4du0d28u0d41 u0d15u0d20u0d7b. u0d38u0d02u0d2du0d3eu0d37u0d23u0d30u0d42u0d2au0d24u0d4du0d24u0d3fu0d32u0d3eu0d23u0d4d u0d08 u0d09u0d2au0d28u0d3fu0d37u0d24u0d4du0d24u0d4d u0d0eu0d34u0d41u0d24u0d2au0d4du0d2au0d46u0d1fu0d4du0d1fu0d3fu0d30u0d3fu0d15u0d4du0d15u0d41u0d28u0d4du0d28u0d24u0d4d. u0d28u0d1au0d3fu0d15u0d47u0d24u0d38u0d4du0d38u0d4d u0d0eu0d28u0d4du0d28 u0d2cu0d3eu0d32u0d28u0d41u0d02 u0d2eu0d43u0d24u0d4du0d2fu0d41u0d26u0d47u0d35u0d28u0d3eu0d2f u0d2fu0d2eu0d28u0d41u0d02 u0d24u0d2eu0d4du0d2eu0d3fu0d32u0d3eu0d23u0d4d u0d38u0d02u0d2du0d3eu0d37u0d23u0d02.

Download Presentation

കഠോപനിഷത്ത് कठोपनिषद् It’s Significance among Ten Principal Upanishads

An Image/Link below is provided (as is) to download presentation Download Policy: Content on the Website is provided to you AS IS for your information and personal use and may not be sold / licensed / shared on other websites without getting consent from its author. Content is provided to you AS IS for your information and personal use only. Download presentation by click this link. While downloading, if for some reason you are not able to download a presentation, the publisher may have deleted the file from their server. During download, if you can't get a presentation, the file might be deleted by the publisher.

E N D

Presentation Transcript


  1. കഠോപനിഷത്ത് कठोपनिषद्: It’s Significance among Ten Principal Upanishads NAVEEN BABU pjnaveenbabu777@gmail.com ©

  2. ഉപനിഷത്തുകൾ • ഭാരതീയ തത്ത്വചിന്ത,ലോകത്തിന് നൽകിയ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ് ഉപനിഷത്തുകൾ. • വേദങ്ങളുടെ അവസാനം എന്ന് വാഗർത്ഥമുള്ള വേദാന്തത്തിലുൾപ്പെടുന്നതാണിവ‌‍. • അറിവ് എന്ന അർത്ഥവും വേദശബ്ദത്തിനുള്ളതിനാൽ അറിവിന്റെ അവസാനം എന്നൊരു അർത്ഥവും വേദാന്തത്തിന് കൽപ്പിച്ചിരിയ്ക്കുന്നു. • പരമമായ വിദ്യ എന്നർത്ഥത്തിൽ പരാവിദ്യ എന്നും ഉപനിഷത്തിനെ വിളിച്ചുപോരുന്നു. • എല്ലാ ഉപനിഷത്തുകളും അഞ്ച് വേദങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു -ഋഗ്വേദം, സാമവേദം, ശുക്ല യജുർവേദം, കൃഷ്ണ യജുർവേദം, അഥർവവേദം. • ഉപ , നി, സദ് ‘ എന്നീ മൂന്നു ധാതുക്കൾ ചേർന്നാണ് ‘ഉപനിഷദ്‘ എന്ന പദമുണ്ടായിരിയ്ക്കുന്നത്. ‘ഉപ ’ എന്ന ധാതുവിന് ‘അടുത്ത’ എന്നും ‘നി’ ധാതുവിന് ‘നിശ്ശേഷേണെയുള്ള’ എന്നും. ‘സദ് ’ധാതുവിന് ‘നാശം, ക്ഷയം, ഗമനം‘ എന്നൊക്കെയുമാണ് അർത്ഥം പറഞ്ഞിരിയ്ക്കുന്നത്. • ഏതൊരു വിദ്യയെ ഏറ്റവുമരികിലായി നിശ്ശേഷം ശീലിച്ചാലാണോ കർമ്മബന്ധങ്ങൾ അറ്റുപോകുന്നത് , അജ്ഞാനം നശിയ്ക്കുന്നത്, മോക്ഷഗതിയെ പ്രാപിയ്ക്കുന്നത്, ആ വിദ്യയാണ് ഉപനിഷത്ത്“ • ഉപനിഷത്തുക്കൾ എത്രയെന്ന് തീർച്ചപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. പ്രധാന ഉപനിഷത്തുകളിൽ ഒന്നായ മുക്തികോപനിഷത്തിൽ ഓരോരോ വേദ ശാഖയ്ക്കും ഓരോരോ ഉപനിഷത്തുണ്ട് എന്ന പരാമർശമുണ്ട്. ശ്രീരാമൻ മാരുതിയോട് പറയുന്നത് ഇപ്രകാരമാണ്. “ഏകൈകസ്യാസ്തു ശാഖായഃ ഏകൈകോപനിഷന്മതാ”അതായത് വേദങ്ങൾക്ക് എത്ര ശാഖകൾ ഉണ്ടോ അത്രതന്നെ ഉപനിഷത്തുക്കളും ഉണ്ട്. ഇത് ശരിയാണെങ്കിൽ 1180 വേദശാഖകളുള്ളതിനാൽ 1180 ഉപനിഷത്തുക്കളും ഉണ്ടാവണം. ഈ 1180 ഉപനിഷത്തുക്കളിൽ എല്ലാം ഇപ്പോൾ ലഭ്യമല്ല.

  3. ഉപനിഷത്തുകൾ • 108എണ്ണമാണ് ഏറ്റവും പ്രധാനമായി കണക്കാക്കുന്നത്. • ഇതിനു കാരണവും മുക്തികോപനിഷത്തു തന്നെ. മുക്തികോപനിഷത്തിൽ പറയുന്ന പത്തു പദ്യങ്ങളിൽ 108 ഉപനിഷത്തുക്കളുടെ നാമസങ്കീർത്തനം കാണാം. • 21 എണ്ണം സാമാന്യ വേദാന്തമെന്നും, 23 എണ്ണം സന്ന്യാസം എന്നും ഒൻപത് എണ്ണം ശാക്തേയം എന്നും 13 എണ്ണം വൈഷ്ണവം എന്നും 14എണ്ണം ശൈവമെന്നും17 എണ്ണം യോഗമെന്നും അറിയപ്പെടുന്നു. “ഈശകേനകഠ പ്രശ്നമുണ്ഡമാണ്ഡൂക്യതിത്തിരി:ഐതരേയം ച ഛന്ദോഗ്യം ബൃഹദാരണ്യകം തഥാ” • എന്നത് ആദ്യത്തെ പത്തെണ്ണം കാണിക്കുന്നു. • പ്രധാനമായും 108 ഉപനിഷത്തുകളിൽ 10 എണ്ണം മുഖ്യ ഉപനിഷത്തുകളാണ്. • ഈശാവാസ്യോപനിഷത്ത് , കേനോപനിഷത്ത് , കഠോപനിഷത്ത് , പ്രശ്നോപനിഷത്ത് , മുണ്ഡകോപനിഷത്ത് , മാണ്ഡൂക്യോപനിഷദ് , തൈത്തിരീയോപനിഷദ് , ഐതരേയോപനിഷത്ത് , ചാന്ദോഗ്യോപനിഷദ് , ബൃഹദാരണ്യകോപനിഷത്ത് എന്നിവയാണ് ദശോപനിഷത്തുകള്‍ എന്നറിയപ്പെടുന്നത് . • ശ്രീ ശങ്കരാചാര്യർ വ്യാഖ്യാനം നൽകിയതിനാലാണ്‌ അവ പ്രസിദ്ധമായത്. • വ്യാസ ഭഗവാൻ എഴുതിയ ബ്രഹ്മ സൂത്രത്തിൽ ഈ പത്ത് ഉപനിഷത്തുക്കളാണ് പ്രധാനമായും ചർച്ച ചെയ്തിരിയ്ക്കുന്നത് എന്നതുകൊണ്ടാണ് ശങ്കരാചാര്യർ ഈ പത്ത് ഉപനിഷത്തുക്കൾക്ക് ഭാഷ്യം എഴുതിയത്. • ദശോപനിഷത്തുകള്‍ക്കുപുറമെ ശങ്കരാചാര്യര്‍ ഭാഷ്യം രചിച്ചിട്ടുള്ള ഏക ഉപനിഷത്ത് ശ്വേതാശ്വതരോപനിഷത്താണ്. ആറ് അധ്യായങ്ങളിലായി 113 മന്ത്രങ്ങള്‍ മാത്രമുള്ള ഒരു ചെറിയ ഉപനിഷത്താണിത്. ആത്മസാക്ഷാല്‍ക്കാരം ലഭിച്ച ശ്വേതാശ്വതര മഹര്‍ഷി തന്റെ സന്ന്യാസി ശിഷ്യര്‍ക്കുപദേശിച്ചതാണ് ഈ ഉപനിഷത്ത്.

  4. കഠോപനിഷത്ത് • ഭാരതീയദർശനത്തിലെപ്രഖ്യാതരചനകളായഉപനിഷത്തുകളിൽഒന്നാണ്കഠോപനിഷത്ത്. • മുഖ്യ ഉപനിഷത്തുകളുടെ എല്ലാ പട്ടികകളിലും കഠോപനിഷത്ത്‌കാണപ്പെടുന്നു. • കഠന്‍ എന്ന ഋഷി ഗുരുവായിട്ടുള്ള, ബ്രാഹ്മണശാഖയില്‍ പെടുന്ന ഉപനിഷത്താകയാല്‍ ഇതിന് കഠോപനിഷത്ത്‌ എന്ന പേര് സിദ്ധിച്ചു. • കഠകം എന്ന്‌ തദ്ധിതമായും പേരിന്ന്‌ പ്രചാരമുണ്ട്‌. വൈശമ്പായനമഹര്‍ഷിയുടെ ശിഷ്യനാണ്‌ കഠന്‍ എന്ന് പറയപ്പെടുന്നു. • അദ്ദേഹത്തിന്ന്‌ ധാരാളം ശിഷ്യയന്മാരുണ്ടായിരുന്നെന്നും അവരെ കഠന്മാര്‍ എന്നു വിളിച്ചുപോന്നുവെന്നുമാണ്‌ പുരാണപ്രസ്താവം. • കഠധൂര്‍ത്തന്മാര്‍, കഠശ്രോത്രിയന്മാര്‍ എന്നീ പേരുകളില്‍ കൃഷ്ണയജൂര്‍വ്വേദത്തിലെ കഠശാഖയില്‍ നിഷ്ണാതരായ ബ്രാഹ്മണര്‍ പണ്ട്‌ അറിയപ്പെട്ടിരുന്നു. • സംഭാഷണ രൂപത്തിലാണ് ഈ ഉപനിഷത്ത് എഴുതപ്പെട്ടിരിക്കുന്നത്. • നചികേതസ്സ്എന്ന ബാലനും മൃത്യുദേവനായയമനുംതമ്മിലാണ് സംഭാഷണം. • നാടകീയമായ തുടക്കം, ചട്ടക്കുടായ കഥയുടെ സൗന്ദര്യം, അന്വേഷകനും മുഖ്യകഥാപാത്രവുമായ നചികേതസ്സെന്ന ബാലന്റെ അസാമാന്യവ്യക്തിത്വം എന്നിവ ഇതിനെ പ്രത്യേകം ശ്രദ്ധേയമാക്കുന്നു.

  5. കഠോപനിഷത്ത് : ഏത്‌ വേദത്തിന്‍റെ ഭാഗമാണ്‌ എന്ന തര്‍ക്കം • കഠോപനിഷത്ത്‌, ഏത്‌ വേദത്തിന്‍റെ ഭാഗമാണ്‌ ഇത്‌ എന്നതിനെപ്പറ്റി തര്‍ക്കമുണ്ട്‌. • പ്രാചീനസമ്പ്രദായക്കാരായ ഭാഷ്യകാരന്മാര്‍ മിക്കവരും ഇത്‌ കൃഷ്ണയജുര്‍വേദത്തിന്‍റെ കഠശാഖയിലുള്ള തൈത്തിരീയബ്രാഹ്മണത്തില്‍ പെടുന്നുവെന്ന്‌ പറയുമ്പോള്‍, ചിലര്‍ ഇത്‌ സാമവേദത്തോടോ അഥര്‍വ്വവേദത്തോടോ ഒക്കെ ബന്ധപ്പെട്ടതാണെന്നും പറയുന്നു. • എന്നാല്‍ ഈ ഉപനിഷത്ത്‌ ഉള്‍പ്പെടുന്നുവെന്നു കരുതപ്പെടുന്ന വേദഭാഗങ്ങള്‍ ഇന്ന്‌ ലഭ്യങ്ങളല്ലാത്തതുകൊണ്ട്‌ ഏത്‌ വാദമാണ്‌ ശരിയെന്ന്‌ ആധികാരികമായി നിശ്ചയിച്ചു പറയാന്‍ ബുദ്ധിമട്ടുണ്ട്‌. • എങ്കിലും ഇതിന്‍റെ ശാന്തിപാഠം മുന്‍നിര്‍ത്തി ഒരൂഹം ഉന്നയിക്കാന്‍ കഴിയും. “സഹനാവവതു” എന്നു തുടങ്ങുന്ന അതിവിഖ്യാതമായ മന്ത്രമാണ്‌ കഠശാന്തി. • വേദശാഖയ്ക്കനുസൃതമായാണ്‌ ശാന്തിമന്ത്രം ചൊല്ലുക. കൃഷ്ണയജുര്‍വ്വേദത്തിന്‍റെ തൈത്തിരീയശാഖയുടെ ശാന്തിയാണ്‌ “ഞങ്ങളെ ഒരുമിച്ച്‌ രക്ഷിക്കട്ടെ” എന്നു തുടങ്ങുന്ന ആ കഠമന്ത്രം. • തൈത്തിരീയശാഖയില്‍തന്നെപെടുന്ന ശ്വേതാശ്വതരത്തിന്‍റെ പ്രാര്‍ത്ഥനാമന്ത്രവും ഇതുതന്നെയാണ്. • ഉപനിഷത്തിനെ വല്ലികളായി വിഭജിക്കുന്ന രീതി തൈത്തിരീയശാഖയില്‍പ്പെടുന്ന തൈത്തിരീയോപനിഷത്തിലും കാണുന്നു. അതിനാല്‍ ഇത്‌ കൃഷ്ണയജുര്‍വ്വേദീയമാണെന്ന സാമ്പ്രദായികന്മാരുടെ അഭിപ്രായം തള്ളിക്കളയാന്‍ കഴിയില്ല.

  6. കഠോപനിഷത്ത് : രണ്ടാമദ്ധ്യായം എന്ന തര്‍ക്കവിഷയം • രണ്ട് അദ്ധ്യായങ്ങളാണ് ഈ ഉപനിഷത്തിലുള്ളത്. • ഓരോ അദ്ധ്യായവും മൂന്നു ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. • ആ ഭാഗങ്ങൾ വല്ലികളെന്നറിയപ്പെടുന്നു. • രണ്ടദ്ധ്യായങ്ങളിലുമായി മൊത്തം ആറു വല്ലികളുണ്ട്. • ഒന്നാം അദ്ധ്യായം മൂന്നാം വല്ലിയുടെ അവസാനഭാഗത്തിന് ഒരു സമാപ്തിയുടെ മട്ടുണ്ട്. നേരത്തേ ഈ ഉപനിഷത്തിൽ മൂന്നു വല്ലികളുള്ള ആദ്യാദ്ധ്യായം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും, രണ്ടാമദ്ധ്യായമായി വരുന്ന മൂന്നു വല്ലികൾ പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടവയാണെന്നും കരുതപ്പെടുന്നു. • ഈ ഉപനിഷത്ത്‌ മൂന്നു വല്ലികള്‍ അടങ്ങുന്ന പ്രഥമാദ്ധ്യായത്തോടുകൂടി അവസാനിക്കുന്നുവെന്നാണ്‌ മാക്സ്‌ മുള്ളറുടെയും രാധാകൃഷ്ണന്‍റെയും അഭിപ്രായം. • രണ്ടാമദ്ധ്യായത്തില്‍ ആത്മവിദ്യ കൂടുതലൊന്നും പറഞ്ഞു കാണുന്നില്ല. • ഒന്നാമദ്ധ്യായം കഴിയുമ്പോള്‍ ഗ്രന്ഥാവസാനം സൂചിപ്പിക്കുന്ന മട്ടില്‍ അന്തിമപദങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടു കാണുന്നു --“തദാനന്ത്യായ കല്പതേ, തദാനന്ത്യായ കല്പതേ" എന്ന്‌. ഈ ഇരട്ടപ്രയോഗം അദ്ധ്യായത്തിന്‍റെ അവസാനം കുറിക്കാന്‍ മാത്രമാണെന്നാണ്‌ ശങ്കരന്‍റെ വിശദീകരണം. • പക്ഷേ ഗ്രന്ഥാവസാനത്തിലല്ലാതെ അദ്ധ്യായാവസാനത്തില്‍ 'ദ്വിര്‍വചനം' പ്രയോഗിക്കുന്ന രീതി ഉപനിഷത്തുകളില്‍ സാധാരണ കാണുകയില്ല. • മാക്സ്‌ മുള്ളര്‍ പറയുന്നത് “കഠോപനിഷത്തില്‍ മൂന്നു വല്ലികളുള്ള ഒരദ്ധ്യായം മാത്രം ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നിരിക്കണം എന്നാണ്, ഒന്നാം അദ്ധ്യായത്തിന്റെ ചൈതന്യത്തില്‍നിന്ന്‌ വൃത്യസ്തമാണ്‌ രണ്ടെന്ന്‌ മനസ്സിലാക്കാന്‍ കഴിയും. • ഉദാഹരണമായി രണ്ടില്‍ നചികേതസ്സ് എന്ന വാക്ക്‌ വരുന്നേയില്ല. വരുന്നത്‌ ഒടുവിലത്തെ പദ്യത്തിലാണ്‌, അത് കൃത്രിമമോ കൂട്ടിച്ചേര്‍ത്തതോ ആയി കൂടായ്കയില്ല. • നചികേതന്‍ എന്ന വാക്കില്‍നിന്നുണ്ടായ 'നചികേതം' എന്ന പദമാണ്‌ അവിടെ കാണുന്നത്‌ പഴയ നചികേതസ്സ്‌ എന്ന വാക്കില്‍നിന്നുണ്ടായ പദമല്ല.”  

  7. കഠോപനിഷത്ത് : മഹത്ത്വം മഹാന്മാരിലൂടെ • ഉപനിഷത്തുകളുടെയിടയില്‍ പ്രശസ്തികൊണ്ട്‌ കഠോപനിഷത്തിനെ വെല്ലുന്ന വല്ലതുമുണ്ടെങ്കില്‍ അത്‌ ഈശം മാത്രമായിരിക്കും. • ഏറ്റവും പ്രാചീനങ്ങളായ ഉപനിഷത്തുകളെ പിന്നിട്ടുവരുന്ന മധ്യഘട്ടത്തിലെ ഉപനിഷത്തുകളില്‍ ഏറ്റവും പഴക്കമാര്‍ന്ന ഈശാവാസ്യത്തോടൊപ്പം കഠവും നില്ക്കുന്നു. • പുതിയ ഗവേഷകര്‍ക്ക്‌ ഇതാണദിപ്രായം. സ്വാമി വിവേകാനന്ദനും ഇതേ അഭിപ്രായം പ്രകടിപ്പിച്ചുകാണുന്നു. • വ്യാഖ്യാനങ്ങളുടെ സമൃദ്ധി ഈ ഉപനിഷത്തിന്‍റെ മഹത്ത്വത്തിന്‍റെ ഒരളവുകോലായിട്ട്‌ കണക്കാക്കാം. • “വല്ലികള്‍' നിറഞ്ഞു മനോഹരമായിരിക്കുന്ന ഈ ഉപനിഷത്തിന്‍റെ വനികയില്‍നിന്ന്‌ നിത്യപരിമളം തൂകുന്ന" ഒരു കഥയുണ്ട്‌ ---നചികേതസ്സിന്റെ കഥ.” അഗ്നിയെന്ന അര്‍ത്ഥം ആ വാക്കിന്നുണ്ടെങ്കില്‍," അത്‌ അഗ്നിപോലെ ജ്വലിക്കുന്ന ഒരു സത്യാന്വേഷകന്റെ നിത്യസംതൃപ്തമായ സാഹസിക മനസ്സിന്റെ കഥയാണ്‌. • ഈ കഥയുടെ മാനുഷികമായ പശ്ചാത്തലത്തിന്റെ മനോഹാരിതയാണ് ഇതിനെ ഹൃദയാവര്‍ജ്ജകമായൊരു ആദ്ധ്യാത്മിക ഗ്രന്ഥമാക്കി മാറ്റിയത്‌, അച്ഛനാല്‍ നിഷ്കരുണം ഉപേക്ഷിക്കപ്പെട്ട്‌, മൃത്യുവിന്റെ മുമ്പില്‍‍ ചെന്ന്‌ ജീവിതരഹസ്യങ്ങളെപ്പറ്റി സുധീരം സംവാദം നടത്തുന്ന ഒരു പിഞ്ചുബാലന്റെ കരുണോദ്ദീപകമായ ചിത്രമാണ് ഈ ഉപനിഷത്തിന്റെ പ്രാണന്‍.

  8. കഠോപനിഷത്ത് : മഹത്ത്വം മഹാന്മാരിലൂടെ • പ്രാചീനരുടെയിടയില്‍ പ്രചാരമാര്‍ന്നൊരു കഥയാണ്‌ ഇത്. ഇങ്ങനെ ഒരു കൂട്ടി പിതൃപരിതൃക്തനായി മൃത്യുസന്നിധിയില്‍ എത്തുന്ന കഥ ഋഗ്വേദത്തില്‍ കാണുന്നു.” ഈ കുമാരനാണ്‌ തൈത്തിരീയ ബ്രാഹമണത്തിലെ നചികേതസ്സിന്റെ ആദിരുപമെന്ന്‌ സായണാചാര്യര്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്‌. ബ്രാഹ്മണത്തില്‍ നചികേതസ്സ്‌ എന്ന ബ്രാഹ്മണകുമാരന്റെ കഥ പറയുന്നുണ്ട്‌. ആ നചികേതസ്സ്‌ തന്നെയാണ്‌ കഠോപനിഷത്തിലെ കഥാപാത്രം എന്നതിനെപ്പറ്റി സംശയിക്കാനില്ല. ഭാരതീയ സാഹിത്യത്തില്‍ പിന്നീട്‌ പല കാലത്ത്‌ പല കൃതികളില്‍ പല മട്ടില്‍ പ്രതൃക്ഷപ്പെടിട്ടുണ്ടെങ്കിലും, കഠോപനിഷത്തില്‍ മാത്രമാണ്‌ ഈ കഥയെ ആരാധ്യങ്ങളായ ആത്മീയസത്യങ്ങളുടെ വാഹനമായി ഉപയോഗിച്ചിരിക്കുന്നത്‌. കഠത്തില്‍ കാണുന്നത്ര കാവ്യാത്മകവും ദാര്‍ശനികവുമായ മഹിമയോടെ മറ്റൊരേടത്തും അത്‌ അവതരിപ്പിക്കപ്പെട്ടിട്ടില്ല. • പൌരസ്ത്യരും പാശ്ചാത്യരുമായ അനേകം പണ്ഡിതന്മാര്‍ ഈ ഉപനിഷത്തിന്റെ മോഹനതയാല്‍ വളരെ ആകര്‍ഷിക്കപ്പെട്ടവരായുണ്ട്‌. സ്വാമി വിവേകാനന്ദന്‍ ഉപനിഷത്തുകളുടെ ആരാധകരില്‍ വിശ്വോത്തരനാണെങ്കിലും അദ്ദേഹത്തിന്റെ ഹൃദയത്തെ ഏറ്റവും ആകര്‍ഷിച്ച ഉപനിഷത്ത്‌ കഠകമാണ്‌. ഗാന്ധിജിക്ക്‌ ഈശാവാസ്യം എങ്ങനെയാണോ അങ്ങനെയാണ്‌ സ്വാമിജിക്ക്‌ കഠം. മറ്റുപനിഷത്തുകളില്‍നിന്ന്‌ അദ്ദേഹം ധാരാളം ഉദ്ധരണങ്ങള്‍ ഉപയോഗിക്കും; പക്ഷേ കഠം എന്നോര്‍ക്കുമ്പോള്‍ ത്തന്നെ സ്വാമികള്‍ വികാരതരളിതനായിത്തീരുന്നതുപോലെ തോന്നും. ഒരിടത്ത്‌ അദ്ദേഹം കഠോപനിഷത്തിനെക്കുറിച്ചു പ്രസംഗിക്കുന്നു, “ഉപനിഷത്തുകളില്‍വെച്ച്‌ ഏറ്റവും കാവ്യാത്മകം” എന്ന്‌. മറ്റൊരിക്കല്‍ അദ്ദേഹം പറയുന്നു, “ഉപനിഷത്തുകളില്‍ വെച്ച്‌ ഏറ്റവും സുന്ദരം” എന്ന്‌. വേറൊരിക്കല്‍ ഘോഷിക്കും, “ഏറ്റവും വിസ്മയജനകമായ കല തികഞ്ഞ ഉപനിഷത്ത്‌”എന്ന്‌. സ്വാമിയുടെ പ്രഭാഷണങ്ങളില്‍ ഏറ്റവും കൂടുതല്‍ പരാമർശി പ്പെട്ട ഉപനിഷത്ത്‌ കഠം ആയിരിക്കണം. ആ നചികേതസ്സ്‌ എന്ന ബാലന്റെ അസുലഭമായ വ്യക്തിത്വമാണ്‌ വിവേകാനന്ദനെ ഇത്രമാത്രം വശീകരിച്ചതെന്ന്‌ വ്യക്തം.

  9. കഠോപനിഷത്ത് : മഹത്ത്വം മഹാന്മാരിലൂടെ • ശങ്കരാചാര്യരുടെ മനസ്സിനെപ്പോലും കീഴ്പ്പെടുത്താന്‍ പാകത്തില്‍ എത്തി നില്‍ക്കുന്നു കഠോപനിഷത്തിന്‍റെ മഹത്വം. ആചാര്യപാദര്‍ കഠോപനിഷദ്ഭാഷ്യം തുടങ്ങുന്നത്‌, താന്‍ ഭാഷ്യമെഴുതുന്ന ഉപനിഷത്തിലെ കഥാപാത്രങ്ങള്‍ എന്ന നിലയ്ക്ക്‌ അവതരിപ്പിക്കപ്പെട്ട മൃത്യുവിനെയും നചികേതസ്സിനെയും നമസ്കരിച്ചുകൊണ്ടാണ്‌. തന്റെ ആചാര്യന്മാരുടെ സ്ഥാനത്ത്‌ ആ രണ്ടുപേരെയും ശങ്കരന്‍ പ്രതിഷ്ഠിച്ചിരിക്കുന്നുവെന്ന്‌ ഇതില്‍നിന്ന്‌ തെളിയുന്നു. മൃത്യുവിനെ “ബ്രഹ്മവിദ്യാചാര്യന്‍” എന്ന്‌ വിശേഷിപ്പിച്ചുകാണുന്നു. നചികേതസ്സ്‌ ബ്രഹ്മവിദ്യ നന്നായി പഠിച്ചവനാണെന്ന്‌ സൂചന.” • “പൌരസ്ത്യദീപ'ത്തിന്റെ (light of Asia) കര്‍ത്താവെന്ന നിലയില്‍ വിശ്വവിശ്രുതനായ സര്‍ എഡ്വിന്‍ ആര്‍നോള്‍ഡ്‌ (1832-1904) കഠോപനിഷത്തിനെ വിലമമതിച്ചിരുന്ന പാശ്ചാത്യമനീഷികളില്‍ പ്രമുഖനാണ്‌ , മരണത്തിന്‍റെ രഹസ്യം" (the secret of death) എന്ന പേരില്‍ അദ്ദേഹം ആ ഉപനിഷത്ത്‌ സ്വതന്ത്രമായി ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്തു. അക്കാലത്ത് പ്രസിദ്ധവുമായിരുന്നു അത്‌. ആ വിവര്‍ത്തനത്തെക്കാള്‍ നമ്മെ ആകര്‍ഷിക്കുക കഠോപനിഷത്തിനെപ്പറ്റി അദ്ദേഹത്തിനുണ്ടായിരുന്ന ഭക്തിപ്രശ്യയങ്ങളാണ്. ഉപനിഷത്തിന്റെ ഉപഖണ്ഡമായ വല്ലി എന്ന വാക്ക് അദ്ദേഹം തര്‍ജ്ജമ ചെയ്തത്‌ , കാല്പനിക ഭംഗി തികച്ചും ചേര്‍ത്തു കൊണ്ട് മൃണാളം (lotus stem) എന്നാണ്‌. കഠോപനിഷത്ത്‌ ദിവ്യമാണന്ന് അദ്ദേഹം എഴുതുന്നു. അഭിപ്രായം കവിതയിലാണ്‌: “ഹൈന്ദവശുതികളിലെ സൂക്ഷ്മമായ ചിന്തയും വിപ്രകൃഷ്ടമായ വിശ്വാസവും മൃത്യുവിനെ നാണിപ്പിക്കുന്ന അനശ്വരചൈതന്യവും ശിലാഗര്‍ഭത്തില്‍ ഉറച്ച്‌ മുക്താഫലങ്ങള്‍ പോലെ തുറന്നെടുക്കാന്‍ പ്രയാസമുള്ള അതിസാന്ദ്രമായ അര്‍ത്ഥവും ഗഹനവും ലഘുവുമായ ലാളിത്യവും അന്തര്‍ദ്ദര്‍ശനവും ഭാവനയും നിഗൂഡതയും എല്ലാം ദിവ്യമായ ഈ ഉപനിഷത്തില്‍ അടങ്ങിയിരിക്കുന്നു." • കഠോപനിഷത്തിന്നു മാത്രമല്ല, ഭാരതീയതത്ത്വചിന്തയ്ക്കുതന്നെ അഭിമാനം വളര്‍ത്തുവാന്‍ പോന്ന ഈ ലോകോത്തരമായ പ്രശംസയാണ് ഇത്. വിശ്വകവിയായ ഗെഥേ ശാകുന്തളത്തെക്കുറിച്ചെഴുതിയ കാവ്യപ്രശംസയുടെ അതേ രീതിയില്‍, അതിനോട്‌ കിടപിടിക്കുമാറ്‌, രചിക്കപ്പെട്ടതാണ്‌ ഈ വരികളെന്ന്‌ അല്പം സൂക്ഷിച്ചുനോക്കിയാല്‍ മനസിലാകും.

  10. കഠോപനിഷത്ത് : മഹത്ത്വം മഹാന്മാരിലൂടെ • മാക്സ്‌ മുള്ളറും കഠോപനിഷത്തിനെ വളരെ ഇഷ്ടപ്പെട്ട ഒരു പാശ്ചാത്യപണ്ഡിതനാണ്‌. ഷഡ്ദര്‍ശനങ്ങള്‍ വിവരിക്കുമ്പോള്‍ അദ്ദേഹം രണ്ടുപനിഷത്തുമാത്രമേ ദൃഷ്ടാന്തരൂപത്തില്‍ വിപുലമായി വിവര്‍ത്തനം ചെയ്തു കാണിച്ചിട്ടുള്ളു. അതിലൊന്നാണ്‌ കഠം. • നാചികേതകഥ എന്ന വാതിലിലൂടെയാണ്‌ മിക്ക പടിഞ്ഞാറന്‍ പണ്ഡിതന്മാരും ഉപനിഷച്ചിന്തകളെ പടിഞ്ഞാറോട്ട്‌ അവതരിപ്പിക്കുന്നത്. • ഇംഗ്ലീഷിലും ഫ്രഞ്ചിലും ജര്‍മ്മനിലും ഈ ഉപനിഷത്തില്‍നിന്നുള്ള ഉദ്ധാരണങ്ങള്‍ പലപ്പോഴും പ്രത്യക്ഷപ്പെട്ടിരുന്നുവെന്ന്‌ മാക്സ്‌ മുള്ളര്‍ ഒരിക്കല്‍ എഴുതുകയുണ്ടായി. • നാചികേത കഥയുടെ “നാടകീയകത'യെ ഹ്യൂം എന്ന ഉപനിഷദ്വ്യാഖ്യാതാവും അഭിനന്ദിക്കുന്നു. • ഉപനിഷത്തുകളുടെ വൈകല്യങ്ങളെക്കുറിച്ചെഴുതാന്‍ ഒരിക്കലും മടികാണിച്ചിട്ടില്ലാത്ത മോണിയര്‍ വില്യംസ്‌ (1819-49) കഠോപനിഷത്തിന്റെ വിശ്വപ്രശസ്തിയെ പ്രശംസിക്കാന്‍ ഒട്ടും മടിക്കുന്നില്ല;“ഇന്ത്യയില്‍ കഠോപനിഷത്തിന് വളരെ പ്രഖ്യാതിയുണ്ട്‌. യൂറോപ്പിലെ സംസ്കൃത വിദ്വാന്മാര്‍ക്കിടയിലും കഠോപനിഷത്ത് നല്ലപോലെ അറിയപ്പെടുന്നു.”

  11. കഠോപനിഷത്ത് : ആദ്ധ്യാത്മികതത്ത്വം • നാചികേതകഥയുടെ നാടകീയതയുടെ പ്രീതികരമായ പരിവേഷം ചാര്‍ത്തിക്കൊണ്ടാണ്‌ ഒന്നാമദ്ധ്യായത്തിലെ ഒന്നാംവല്ലി തുടങ്ങുന്നത്. • എന്തൊരു തുടക്കം” എന്ന് ആശ്ചര്യപ്പെടുന്നു വിവേകാനന്ദന്‍! നാടകത്തിലെ പ്രഥമരംഗം. • ” ദക്ഷിണ നടന്നുകൊണ്ടിരിക്കുന്നു. “പീതോകങ്ങളും ജഗ്ദ്ധതൃണങ്ങളും ദുഗ്ദ്ധദോഹങ്ങളും നിരിന്ദ്രിയങ്ങളുമായ” പശുക്കളാണ്‌ ദക്ഷിണയായി നല്കപ്പെടുന്നത്‌. • വള്ളം കുടിക്കാനോ പുല്ല് തിന്നാനോ പാല്‍ തരാനോ പോലും ഇനി വയ്യെന്നു തോന്നിക്കുന്ന മച്ചിപ്പശുക്കള്‍! • തന്‍റെ അച്ഛന്‍റെ ഹീനമായ പ്രവൃത്തി കണ്ട്‌, നചികേതസ്സിന്‍റെ ഉള്ളില്‍ “ശ്രദ്ധ” ---എന്നുവെച്ചാല്‍ തത്വസംബന്ധിയായ അന്വേഷണവാഞ്ഛ---വളര്‍ന്നുവന്നു. • അച്ഛന്‍റെ ആത്മവഞ്ചനയും ആത്മീയവഞ്ചനയും കണ്ട്‌ കുട്ടിക്കു വല്ലായ്മ തോന്നി ഇങ്ങനെ ചോദിച്ചു: “എന്നെ ഏത്‌ ഋത്വിക്കിന്നാണ്‌ കൊടുക്കാന്‍ പോകുന്നത്‌?” • അച്ഛന്‍റെ സര്‍വ്വസ്വദാനം പൂര്‍ത്തിയാകാന്‍ പുത്രനെക്കൂടെ കൊടുക്കേണ്ടതുണ്ടല്ലോ. • ചോദ്യം കേട്ട്‌ വിഷമിച്ച പിതാവ്‌, ആദ്യം അത്‌ കേട്ടതായി നടിച്ചില്ല. • മൂന്നുതവണ മകന്‍ അതാവര്‍ത്തിച്ചപ്പോഴേ മറുപടി പറഞ്ഞുള്ളു. • അതാകട്ടെ കോപാകുലനായിട്ടും: “നിന്നെ ഞാന്‍ മുത്യുവിന്ന്‌ കൊടുക്കാന്‍ നിശ്ചയിച്ചിരിക്കുന്നു.” • ഇതു കേട്ട്‌ അവന്‍ ജീവിതത്തെപ്പറ്റി പലതും ചിന്തിച്ചു.

  12. കഠോപനിഷത്ത് :ആദ്ധ്യാത്മികതത്ത്വം • രണ്ടാംരംഗം--നചികേതസ് യമഗൃഹത്തില്‍ ഒരു തീനാളം പോലെ കടന്നുചെന്നപ്പോള്‍ യമന്‍ അവിടെ ഇല്ലായിരുന്നു. • നാലാംപക്കം യമന്‍ തിരിച്ചുവന്നു. • മൂന്നു രാവ്‌ മുഴുപ്പട്ടിണി കിടന്നു നചികേതസ്. • ഹൃദയം ഉലഞ്ഞ മൃത്യുദേവന്‍, മൂന്നു വരം ചോദിക്കാന്‍ അവനോട്‌ ആവശ്യപ്പെട്ടു. • താന്‍ മടങ്ങിച്ചെല്ലുമ്പോള്‍ അച്ഛന്‍ ശാന്തനും സന്തുഷ്ടനുമായി തന്നെ തിരിച്ചു കൈക്കൊള്ളണം എന്ന വരാണ്‌ നചികേതസ്സ്‌ ഒന്നാമതു ചോദിച്ചത്‌. എത്ര മാനുഷികം, സ്വാഭാവികം, യഥാതഥം! മൃത്യു ഉടനെ വരം നല്കി. • ജരാമരണഭീതി തീണ്ടാത്ത സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേരാനുള്ള മാര്‍ഗ്ഗം എന്താണെന്നറിയുകയായിരുന്നു നചികേതസ്സിന്‍റെ രണ്ടാമത്തെ ആഗ്രഹം. • സ്വര്‍ഗ്ഗം പ്രാപിക്കാനുള്ള യാഗത്തിന്‍റെ വിദ്യ നചികേതസ്സിനെ മൃത്യു ഉടനെ പഠിപ്പിച്ചു. • ആ യജ്ഞത്തിന്‍റെ അഗ്നി നചികേതാഗ്നി എന്ന പേരില്‍ അറിയപ്പെടുമെന്നും മൃത്യു നചികേതസ്സിനെ അറിയിച്ചു. • നചികേതസ്സ്‌ ആവശ്യപ്പെട്ട മൂന്നാമത്തെ വരം, ഈ രണ്ടില്‍നിന്നും വളരെ വ്യത്യസ്തമായിരുന്നു. “മനുഷ്യന്‍ മരിച്ചുകഴിഞ്ഞാല്‍ പിന്നെ ആത്മാവ്‌ അവശേഷിക്കുമോ ' എന്ന ചോദ്യത്തിന്‌ ഉത്തരം കിട്ടണം നചികേതസ്സിന്. • ഇങ്ങനെ ഒരു ചോദ്യം, ഉത്തരം വേണമെന്ന നിര്‍ബന്ധത്തോടെ, ചോദിക്കുവാന്‍ പുറപ്പെടുന്ന ഒരുവന്ന്‌ നല്ല തന്റേടം ഉണ്ടായിരിക്കണമല്ലോ. നചികേതസ്സിന്ന്‌ അതുണ്ടോ എന്ന്‌ യമന്‍ പരീക്ഷിച്ചുനോക്കി. • അവന്ന്‌ വേണ്ട സുഖഭോഗങ്ങള്‍ (ദീര്‍ഘായുസ്സേറിയ സന്താനങ്ങള്‍, പശുക്കളും ആനകളും കുതിരകളും, രാജപദവി, സുന്ദരിമാര്‍ എന്നിവയെല്ലാം) കൊടുക്കാമെന്നും ഇത് മാത്രം ചോദിക്കരുതെന്നും യമന്‍ അപേക്ഷിച്ചുനോക്കി. ഒരു പ്രലോഭനം കൊണ്ടും നചികേതസ് പിന്തിരിയാതെ അതുതന്നെ വേണമെന്ന്‌ ഹൃദ്യമായ ശാഠ്യത്തോടെ, ഉറപ്പിച്ചുപറഞ്ഞു.

  13. കഠോപനിഷത്ത് : ആദ്ധ്യാത്മികതത്ത്വം • ഇതിന്നുള്ള ഉത്തരമാണ് യഥാര്‍ത്ഥമായ ആദ്ധ്യാത്മതത്ത്വം. • വിവേകം ഉറച്ചവനാണ് നചികേതസ്സ്‌ എന്നു തെളിഞ്ഞപ്പോള്‍ “ഗൂഡമായ” ആ വിദ്യ മൃത്യു അവന്ന്‌ സസന്തോഷം ഉപദേശിച്ചു ഈ ഗൂപ്തോപദേശമാണ്‌ രണ്ടാംവല്ലിതൊട്ടുള്ള അഞ്ചു വല്ലിയിലും അടങ്ങിയിരിക്കുന്നത്‌. • ആത്മാവിന്‍റെ സ്വരൂപം,ആത്മപ്രാപ്തിക്കുള്ള മാര്‍ഗ്ഗം, ബ്രഹ്മ പ്രാപ്തിഫലം എന്നിവയാണ്‌ ഈ ഭാഗത്ത്‌ വിവരിക്കപ്പെട്ടിരിക്കുന്നത്‌. • ഉപദേശമൊക്കെ ഒരൊറ്റയടിക്കു പറഞ്ഞുതീര്‍ക്കാതെ പല മട്ടിലും മാത്രയിലും ചുരുക്കിയും പരത്തിയും വര്‍ണ്ണിച്ചും വിശദീകരിക്കുക എന്ന അദ്ധ്യാപനരീതിതന്നെയാണ്‌ ഇവിടെ കൈകൊണ്ടിട്ടുള്ളത്‌. • തന്‍റെ ശിഷ്യന്‍ ഒരു കുട്ടിയാണെന്ന്‌ മറക്കാത്ത അനുഭവസമ്പന്നനായ ഒരാചാര്യന്‍റെ ഔചിത്യപൂര്‍ണ്ണമായ ഉപദേശമാണ്‌ ഇതില്‍ കാണുന്നത്. • വാസ്തവത്തില്‍ മേല്പറഞ്ഞ പരീക്ഷണത്തില്‍ നചികേതസ്സ്‌ എങ്ങനെ തീര്‍ത്തും വിജയിച്ചു എന്ന്‌ യമന്‍ ആള്‍ചര്യപ്പെട്ടുപോയിരുന്നു, ഭൌതികങ്ങളായ സമസ്തസുഖസമ്പത്തുകളും വേണ്ടെന്നുവെച്ച്‌, സാധാരണലൌകികരായ ആളുകള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കാത്തതും കേട്ടാല്‍ അവര്‍ക്ക്‌ മനസ്സിലാക്കാന്‍ കഴിയാത്തതുമായ ആത്മതത്ത്വത്തെപ്പറ്റിത്തന്നെ കേള്‍ക്കണമെന്ന്‌ നിര്‍ബന്ധിച്ച നചികേതസ്സ് യമന്ന്‌ ഏറ്റവും പ്രിയപ്പെട്ടവനായിത്തീര്‍ന്നു. • “പ്രേഷ്ഠ' എന്നാണ്” യമദേവന്‍ കുട്ടിയെ സംബോധന ചെയ്യുന്നത്‌. “നചികേതസ്സിനെപ്പോലെചോദ്യമുയര്‍ത്തുന്ന കുട്ടികള്‍ ഇനിയുമുണ്ടാകട്ടെ” എന്ന്‌ യമന്‍' ആശംസിക്കുന്നു --- “ത്വാദൃങ് നോ ഭൂയാത്‌ നചികേതഃ പ്രഷ്ടാ'

  14. കഠോപനിഷത്ത് :ആദ്ധ്യാത്മികതത്ത്വം • മനുഷ്യജീവിതത്തിന്ന്‌ രണ്ടു ലക്ഷ്യമുണ്ട്‌ ---ശ്രേയസ്സും പ്രേയസ്സും' ആദ്യത്തേത്‌ മനുഷ്യനെ ശാശ്വതസുഖത്തിന്‍റെ വഴിയിലൂടെ നടത്തുമ്പോള്‍, രണ്ടാമത്തേത്‌ ഭൌതികസുഖത്തിന്നുവേണ്ടി ഓടിക്കുന്നു. ധീരര്‍ പ്രേയസ്സിനെക്കാള്‍ ശ്രേഷ്ഠമെന്നറിഞ്ഞ്‌, ശ്രേയസ്സിനെ വരിക്കുമ്പോള്‍ മൂഡന്‍ ലൌകികകാര്യങ്ങളിലുള്ള ആശ നിമിത്തം പ്രേയസ്സിനെ സ്വകരിക്കുന്നു: • ശ്രേയസ്സും പ്രേയസ്സും ക്രമത്തില്‍ വിദ്യയുടെയും അവിദ്യയുടെയും മാര്‍ഗ്ഗങ്ങളാകുന്നു. പരസ്പരം വിപരീതങ്ങളാണ്‌ ഇവ. അവിദ്യയുടെ മാര്‍ഗ്ഗത്തിൽ തപ്പിത്തടഞ്ഞുകൊണ്ട്‌ പണ്ഡിതന്മാരെന്ന്‌ സ്വയം ഭാവിക്കുന്നവര്‍, കുരുടനാല്‍ നയിക്കപ്പെടുന്ന കുരുടന്മാരെപ്പോലെ, അലഞ്ഞുതിരിയേണ്ടിവരുന്നു.

  15. കഠോപനിഷത്ത് : ആദ്ധ്യാത്മികതത്ത്വം • ഈ ലോകത്തിന്നും അതിലെ സുഖഭോഗങ്ങള്‍ക്കും അപ്പുറത്ത്‌ ഒന്നുമില്ലെന്നു കരുതുന്നവര്‍ ഈ ജീവിതച്ചക്രത്തിരിച്ചലില്‍നിന്ന്‌ ഒരിക്കലും സ്വതന്ത്രരാവില്ല. • അപ്പുറമുള്ളതെന്താണെന്ന്‌ തര്‍ക്കംകൊണ്ട്‌ നിശ്ചയിക്കാന്‍ കഴിയില്ല. താന്‍ പോലും ആ ലോകത്തിലെത്തിയിട്ടില്ലെന്ന്‌ യമന്‍ തുറന്നു പറയുന്നു. • എങ്കിലും കാണാന്‍ വയ്യാത്തതും ഒളിഞ്ഞിരിക്കുന്നതും ബുദ്ധിയില്‍ സ്ഥിതിചെയ്യുന്നതുമായ ശാശ്വതചൈതന്യത്തെ ആത്മീയയോഗത്തിലൂടെ സാക്ഷാത്കരിക്കുന്നവന്‍ സുഖദുഃഖങ്ങളില്‍നിന്ന്‌ വിമുക്തനായിരിക്കും. • ലോകസാധാരണങ്ങളായ ധര്‍മ്മാധര്‍മ്മങ്ങളുടെയും കര്‍മ്മാകര്‍മ്മങ്ങളുടെയും, ഭൂതഭാവികളുടെയും ഇപ്പുറത്താണ്‌ അത്‌. • ചുരുക്കത്തില്‍ അതിനെ “ഓം” എന്നു വിളിക്കാം.” അതിന്‍റെ പൊരുള്‍ അറിയുക എന്നതിനെക്കാള്‍ മനുഷ്യന്ന്‌ വേറെ മഹിമ ഉണ്ടാകാനില്ല. • ഓംകാരത്തിന്ന്‌ വിഷയമായ ആത്മാവ്‌ ജനിക്കുന്നോ മരിക്കുന്നോ ഇല്ല. അജനും നിത്യനും എല്ലാമായ അത്‌ ശരീരം നശിക്കുമ്പോഴും നാശമടയുന്നില്ല. അതിനാല്‍ അതിനെ കൊല്ലുന്നു, അതു കൊല്ലപ്പെടുന്നു, എന്നെല്ലാം കരുതുന്നവര്‍ക്ക്‌ ഒട്ടും അറിവില്ല.

  16. കഠോപനിഷത്ത് : ആദ്ധ്യാത്മികതത്ത്വം • അത്‌ അണുവിലും അണുവാണ്‌, മഹത്തിലും മഹത്താണ്, അണോരണീയാന്‍ മഹതോ മഹീയാന്‍. ” അത്‌ ഇരിക്കുമ്പോള്‍ നടക്കുന്നു. കിടക്കുമ്പോള്‍ എങ്ങും ചരിക്കുന്നു – ആസീനോ ദുരം വ്രജതി ശയാനോ യാതി സര്‍വ്വതഃ “ ശരീരമില്ലാത്ത അത്‌ ശരീരങ്ങളില്‍ സ്ഥിതിചെയ്യുന്നു ഈ സത്യം സാക്ഷാത്കരിച്ച ധീരന്‍ ദുഃഖത്തിന്ന്‌ അധീനനാകുന്നില്ല , ആത്മാവ്‌ വാക്കുകൊണ്ടോ ബുദ്ധികൊണ്ടോ പാണ്ഡിത്യംകൊണ്ടോ പ്രാപിക്കപ്പെടുന്നില്ല—ആത്മാവിനെ പ്രാപിക്കാന്‍ ആഗ്രഹിച്ച്‌ പ്രയതിക്കുന്നവന് മാത്രമേ അത്‌ സ്വന്തം രുപം വെളിപ്പെടുത്തുകയുള്ളു. ദുശ്ചരിതന്നേ അശാന്തന്നോ ഏകാഗ്രതയില്ലാത്തവന്നോ അത്‌ പ്രാപ്യമാവില്ല. • ഈ ശരീരത്തെ തേരും ആത്മാവിനെ തേരുടമയും ബുദ്ധിയെ തേരാളിയും മനസ്സിനെ കടിഞ്ഞാണും ഇന്ദ്രിയങ്ങളെ കുതിരകളും, വിഷയങ്ങളെ വഴികളും ആയിട്ട്‌ കാണുക. ഇന്ദ്രിയാദികളായ ഉപാധികളോടു കൂടെ കര്‍മ്മാനുഭവങ്ങള്‍ ഉള്‍ക്കൊണ്ടു കഴിയുന്ന ആത്മാവുതന്നെയാണ്‌ ജീവാത്മാവ്‌.

  17. കഠോപനിഷത്ത് : ആദ്ധ്യാത്മികതത്ത്വം • വിവേകപൂര്‍വം ഇന്ദ്രിയപരമായ വ്യഗ്രതയെ നിയന്ത്രിച്ച്‌ നിര്‍മ്മ ജീവിതം നയിക്കുന്നവന്ന്‌ ആ പരമമായ സ്ഥാനത്ത്‌ എത്താന്‍ സാധിക്കും . ഇന്ദ്രിയാനുഭൂതിയില്‍നിന്ന്‌ വളരെ അകലെയാണ്‌ ഈ പരാനുഭൂതി. 'അതിനാല്‍ ഉണര്‍ന്നെഴുന്നേറ്റ്‌ ശ്രേഷ്ഠന്മാരായ ആചാര്യന്മാരെ പ്രാപിച്ച്‌ ആത്മ തത്ത്വം അറിയുവിന്‍!"--“ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാന്നിബോധത.' വാളിന്‍റെ വായ്ത്തലപോലെ ദുശ്ചരമാണ് ഈ വഴിയെന്നും ഋഷികള്‍ പറയുന്നു. നിത്യജീവിതം നിങ്ങള്‍ക്ക്‌ ഈ തത്ത്വം നേടിത്തരും . • യമന്‍ ഉപദേശം തുടരുന്നു: എന്തുകൊണ്ട്‌ സാധാരണമനുഷ്യര്‍ക്ക് ഈ അന്തരാത്മാവിനെ കാണാന്‍ കഴിയാത്തതിനു കാരണം. ഈശ്വരശക്തി ഇന്ദ്രിയങ്ങളെ വെളിയിലേക്ക്‌ മുഖമുള്ളവയാക്കി പടച്ചു. അതിനാല്‍ അവയ്ക്ക്‌ പുറംവിഷയങ്ങളെമാത്രം കാണാന്‍ കഴിയുന്നു. എന്നാൽ ഒരു ധീരന്ന്‌ ഇന്ദ്രിയങ്ങളെ ഈ പുറംലോകത്തുനിന്‌ മാറ്റിയെടുത്ത്‌ അനന്തരാത്മാവിനെ കാണാന്‍ കഴിയും. ആത്മീയ ജീവിതത്തിന്‍റെ ഏറ്റവും ആഴത്തിലുള്ള അടിസ്ഥാനമെന്തെന്നാണ്‌ ഇവിടെ പഠിപ്പിക്കുന്നത്‌. • മനസ്സും ബുദ്ധിയും അല്ല ലോകത്തില്‍ അറിവുളവാക്കുന്നത്‌,അവയ്ക്ക്ചൈതന്യമേകുന്ന ആത്മാവാണ്‌. അത്‌ ഉണര്‍വ്വിന്നും ഉറക്കത്തിന്നും അപ്പുറത്ത്‌ വ്യാപിച്ചിരിക്കുന്ന മഹാശക്തിയാണ്‌. പ്രപഞ്ചത്തിന്‍റെ ഉല്‍പത്തിക്കും മുമ്പുള്ള അതുതന്നെയാണ്‌ ഹൃദയാകാശത്തില്‍ പ്രതിബിംബിച്ചിരിക്കുന്നത്‌. സൂര്യനും ദേവന്മാരും അതില്‍ നിലനില്ക്കുന്നു. അതൊന്നേ ഇവിടെയുള്ളു. പലതില്ല- വിശ്വം മുഴുവന്‍ നിറഞ്ഞുനില്ക്കുന്ന അതിന്‍റെ മഹിമ അംഗുഷ്ഠമാത്രമായ ഹൃദയത്തിന്‍റെ പ്രകാശത്തിലൂടെ ഗ്രഹിക്കാം. ശുദ്ധജലം ശുദ്ധജലത്തോടു ചേര്‍ന്ന് ഏകരസമായിത്തീരുന്നതുപോലെ അതറിയുന്ന ഋഷിയുടെ ആത്മാവ്‌ പരമാത്മാവുമായി ഐക്യം പ്രാപിക്കുന്നു.

  18. കഠോപനിഷത്ത് : ആദ്ധ്യാത്മികതത്ത്വം • ആത്മാവ്‌ അധിവസിക്കുന്ന ഈ പുരത്തിന്ന്‌ പതിനൊന്ന്‌ കവാടങ്ങളുണ്ട്‌.” ആ ചൈതന്യം തന്നെയാണ്‌ ആകാശത്തിലെ സൂര്യനായും അന്തരീക്ഷത്തിലെ വായുവായും ഭൂമിയിലെ അഗ്നിയായും മറ്റും ശോഭിക്കുന്നത്‌. കത്തുന്ന വസ്തുക്കളുടെ വ്യത്യാസമനുസരിച്ച്‌ ഒരേ തീ പല മൂലം കൈക്കൊള്ളുന്നതു പോലെ ഒരേ ആത്മാവ്‌ വ്യത്യസ്തരീതികളില്‍ പരിലസിച്ച്‌ ഭിന്നനായി കാണപ്പെടുന്നു. സൂര്യന്‍റെ വെളിച്ചത്തെ കണ്ണിന്‍റെ കേട് ബാധിക്കാത്തതുപോലെ ലോകദുഃഖങ്ങള്‍ സര്‍വ്വഭൂതാന്തരാത്മാവിനെ ബാധിക്കുന്നില്ല. ആ ശക്തിയെ സാക്ഷാത്കരിക്കുന്ന ധീരന്ന്‌ ശാശ്വതമായ സുഖാനുഭവമുണ്ടാകുന്നു. അനിത്യങ്ങളില്‍ നിത്യവും ചേതനകളില്‍ ചേതനവും ബഹുക്കളില്‍ ഏകവും .കാമങ്ങളെ സാധിക്കുന്നതും തന്നില്‍ത്തന്നെ സ്ഥിതിചെയ്യുന്നതുമായ അതിനെ കാണുന്നവന്ന്‌ ശാശ്വതമായ ശാന്തി സിദ്ധിക്കും: • ആ ചൈതന്യത്തിന്ന്‌ മുമ്പില്‍ സൂര്യനോ ചന്ദ്രനോ നക്ഷത്രങ്ങളോ മിന്നലോ അഗ്നിയോ ഒന്നും പ്രകാശിക്കുന്നില്ല. സ്വപ്രകാശമായ അതിനെ അനുസരിച്ച്‌ എല്ലാം പ്രകാശിക്കുന്നു. ആ പ്രകാശംകൊണ്ട്‌ ഇതെല്ലാം ഭാശിക്കുന്നു: • വേരു മുകളിലും ചില്ലകള്‍ ചുവടെയും വ്യാപിച്ചിരിക്കുന്ന സനാതനമായ അശ്വത്ഥമാണ്‌ ഈ പ്രപഞ്ചം, ഇതുതന്നെയാണ്‌ ജ്യോതിസ്വരൂപവും അമൃതസ്വരുപവുമായ ബ്രഹ്മം . • എല്ലാ ലോകങ്ങളും ഇതിനെ ആശ്രയിച്ചു നില്ക്കുന്നു. ചരാചരത്മകമായ പ്രപഞ്ചത്തെ മുഴുവന്‍ ഉണ്ടാക്കുകയും ചലിപ്പിക്കുകയും ചെയ്യുന്ന ആ ശക്തി വ്രജംപോലെ വന്‍പേടിയുളവാക്കുന്നു. അതിനെപ്പേടിച്ച് അഗ്നിയും സുര്യനും തപിക്കുന്നു. ഇന്ദ്രനും വായുവും അഞ്ചാമനായ മൃത്യുവും ഓടുന്നു. അത്‌ സര്‍വ്വത്തിന്നും അതീതമത്രേ. ജ്ഞാനേന്ത്രിയങ്ങളും മനസ്സും ബുദ്ധിയും ഇളക്കമില്ലാതെ യോഗാവസ്ഥയിലിരുന്ന് ആഗ്രഹങ്ങളെല്ലാം നശിച്ചുപോകുമ്പോള്‍ ജീവിതത്തില്‍ത്തന്നെ ബ്രഹ്മത്തെ മനുഷ്യന്ന്‌ അനുഭവിക്കാം. ഈ അവസ്ഥയില്‍ അവന്‍റെ ഹൃദയത്തിലെ കുരുക്കുകള്‍ അഴിയുകയും മര്‍ത്ത്യനായ അവന്‍ അമൃതനാവുകയും ചെയ്യുന്നു; • മൃത്യുവിനാല്‍ പ്രോക്തമായ ഈ വിദ്യയെയും യോഗവിധിയെയും പുര്‍ണ്ണമായി മനസ്സിലാക്കിയ നചികേതസ്സ്‌ ബ്രഹ്മത്തെ പ്രാപിച്ച്‌ മരണമില്ലാത്തവനായിത്തീര്‍ന്നു എന്ന്‌ കഥാശേഷംകൂടി പറഞ്ഞുകൊണ്ട് ഉപനിഷത്ത്‌ അവസാനിക്കുന്നു.

  19. കഠോപനിഷത്ത് : സംഗ്രഹം • നേരത്തേ എടുത്തുപറഞ്ഞ മാനുഷികകഥയുടെ ആര്‍ദ്രമായ പശ്ചാത്തലത്തിന്നുപുറമെ, കഠോപനിഷത്തിന്ന്‌ ഒന്നുരണ്ടു സവിശേഷതകള്‍ കുടിയുണ്ട്‌. • ഇതില്‍ അദ്ധ്യാത്മവിദ്യയുടെ തത്ത്വവും പ്രയോഗവും ഏറ്റവും ഒതുക്കിയും വെഴിപ്പായും വിവരിച്ചിരിക്കുന്നു. • അവസാനത്തെ മന്ത്രത്തില്‍ ഈ രണ്ടെണ്ണവും എടുത്തുപറയുന്നു. • ഇതില്‍ കാണുന്ന പല മന്ത്രങ്ങള്‍ക്കും ആചാര്യനായ ഋഷിയുടെ വക ധാരാളം വിശദീകരണങ്ങളുണ്ടായിരിക്കണം. ഇല്ലെങ്കില്‍ ഇതൊക്ക ശരിയായി മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്‌. • പക്ഷേ അവ എഴുതപ്പെട്ടിട്ടില്ല, എഴുതപ്പെടാന്‍ ഒക്കുന്നവയല്ല എന്നതാകാം സത്യം. • കൂടാതെ തത്ത്വവിശദീകരണത്തിന്നു വേണ്ടി മഹര്‍ഷി ഉപയോഗിച്ച ധിഷണാദീപ്തി കലര്‍ന്ന അലങ്കാരങ്ങള്‍ നമ്മുടെ മനസ്സിനെ ആകര്‍ഷീക്കുകതന്നെ ചെയ്യും. • ശ്രേയസ്സും പ്രേയസ്സും രണ്ടു വിരുധസരണികളാണെന്നു സുചിപ്പിച്ച്‌, കുരുടനെപ്പോലെ ശ്രേയോമാര്‍ഗ്ഗത്തിലുടെ‌ പോകുന്നവര്‍ അലഞ്ഞുതിരിയേണ്ടിവരുന്നു എന്നു പറയുമ്പോള്‍ ആ ഭാവന സുക്ഷ്മസീമകളെ സ്പര്‍ശിക്കുന്നു. • “ദന്ദ്രമ്യമാണാഃ എന്ന വാക്കിന്‍റെ ശബ്ദശക്തികൊണ്ടുതന്നെ മൂഡന്മാരുടെ നടപ്പിലുള്ള കുഴപ്പങ്ങളെല്ലാം തെളിഞ്ഞുവരുന്നു. • ബ്രഹ്മത്തിന്ന്‌ മൃത്യു വെറും തൊട്ടുകൂട്ടാനാണ്‌ എന്ന പ്രയോഗമാകട്ടെ. അവാച്യമായൊരാശയം അസാധ്യമായ ചമല്‍ക്കാരത്തോടെ പ്രകാശിപ്പിച്ചിരിക്കുന്നു. • ശരീരത്തെ രഥമായി കല്പിച്ചുകൊണ്ട്‌, അതിന്നനുരുപമായി ആത്മാവ് മുതല്‍ ഇന്ദ്രിയ വിഷയങ്ങള്‍ വരെയുള്ള ഉപമാനങ്ങളുടെ പരമ്പരയെ ഔചിത്യത്തോടെ അവതരിപ്പിച്ച്, ഒരു വലിയ ആദ്ധ്യാത്മികാശയത്തെ കൊച്ചുകുട്ടികള്‍ക്കു പ്പോലും സുഗ്രഹമാക്കൂവാന്‍ ഋഷിക്ക്‌ സാധിച്ചിരിക്കുന്നു. • മുകളില്‍ വേരും ചുവടെ ചില്ലയുമുള്ള ഒരു അരയാല്‍മരമായി പ്രപഞ്ചത്തെ അധ്യവസായം ചെയ്തത് ഋഷിയുടെ മറ്റൊരു സങ്കല്പവിജയമാണ്‌. • ആത്മീയമാര്‍ഗ്ഗം ക്ഷുരധാരയാണെന്ന പ്രയോഗവും ലോകമെങ്ങുമുള്ള സഹൃദയരെ ആകര്‍ഷിച്ചിട്ടുള്ളതാണ്‌. • ചുരുക്കത്തില്‍, നചികേതസ്സ്‌ കുട്ടിയാണെന്ന്‌ വേണ്ടപോലെ മനസ്സിലാക്കാന്‍ കഴിഞ്ഞ ശിക്ഷണനിപുണനായ ഒരു ആചാര്യന്‍റെ ഉപദേശത്തിന്‍റെ മികച്ച വിജയമാണ്‌ കഠോപനിഷത്ത്‌.

  20. കഠോപനിഷത്ത് : സംഗ്രഹം • ഇതിലെ അനേകം മന്ത്രങ്ങള്‍ മുണ്ഡകം, ശ്വേതാശ്വതരം മുതലായ ഉപനിഷത്തുകളിലും, മറ്റനേകം ആര്‍ഷഗ്രന്ഥങ്ങളിലും മാറ്റൊലിക്കൊള്ളുന്നത്‌ കേള്‍ക്കാം. ഋഷികളെയും ഇത്‌ ആവര്‍ജ്ജിച്ചുവെന്നാണ് ഇതിന്‍റെ അര്‍ത്ഥം. • ഭഗവദ്ഗീത ഇതിലെ പല മന്ത്രങ്ങളെയും മാറ്റിയും അതുപോലെതന്നെയും എടുത്തുപയോഗിക്കാന്‍ മടിച്ചിട്ടില്ല. വിശേഷിച്ച്‌ രണ്ടാംവല്ലിയില്‍ ഓങ്കാരത്തേയും ആത്മാവിനെയും വിവരിക്കുന്ന ഭാഗങ്ങളും, മുന്നാംവല്ലിയില്‍ ഇന്ദിയങ്ങളില്‍നിന്ന്‌ ആത്മാവിലേക്കുള്ള പടികള്‍ വര്‍ണ്ണിച്ചിരിക്കുന്ന ഭാഗവും. പ്രപഞ്ചത്തില്‍ ഋഷി കണ്ട അസാധാരണമായ അരയാല്‍മരം അതേപടി തലകീഴായി ഗീതയിലും കണ്ടെത്താം. • ഇത്തരം ഭാഗികങ്ങളായ കടപ്പാടുകളെക്കാള്‍ ആഴത്തിലുള്ള ഒരു ബന്ധം ഗീതയ്ക്ക്‌ കഠത്തിനോടുണ്ട്‌. ഗീതയിലെ മൌലികപ്രതിരുപങ്ങളായ തേരും കുതിരയും തേരാളിയും കടിഞ്ഞാണും എല്ലാം ഈ ഉപനിഷത്തിന്‍റെ പ്രചോദനത്തില്‍നിന്നുണ്ടായതാണ്‌. കഠത്തിന്‍റെ അരണിയില്‍ നിന്ന്‌ കടഞ്ഞെടുത്തുണ്ടാക്കിയ വെളിച്ചമാണ്‌ ഗീത. ഗീതാര്‍ത്ഥം മനസ്സിലാക്കുന്നതിന് ഈ ഉപനിഷത്തിന്‍റെ ഭാസുരമായ ഭാവന നമ്മെ വളരെ സഹായിക്കും. • “കര്‍മ്മം ചെയ്തുകൊണ്ടേയിരിക്കുക” എന്ന ഗീതാപ്രബോധനം പോലെ ഭാരതീയഹൃദയത്തില്‍ എന്നും മുഴക്കം കൊള്ളിക്കുന്നു “ഉത്തിഷ്ഠത ജാഗ്രത” എന്ന കഠോപനിഷത്സന്ദേശം, തന്റെ ജീവിതത്തിലെ കര്‍ത്തവ്യം കഠോപനിഷത്തിലെ ജാഗ്രതയുടെയും ശ്രദ്ധയുടെയും സന്ദേശം പ്രചരിപ്പിക്കലാണെന്ന്‌ വിവേകാനന്ദ സ്വാമികളെക്കൊണ്ട് പ്രഖ്യാപിപ്പിച്ചത്‌, കഠോപനിഷത്തിന്റെ സര്‍വ്വകാലപ്രാധാന്യവും സര്‍വ്വ മാനവപ്രസക്തിയുമാണ്. • ഈ ഉപനിഷത്തിനോളം പേരുകേട്ടതാണ്‌ ഇതിലെ ശാന്തിമന്ത്രം. ഗുരുവിന്‍റെയും ശിഷ്യന്‍റെയും ആത്മീയബന്ധത്തിന്റെ ദൃഢതയെ ഇതിലേറെ ധീരോദാരമായി ദ്യോതിപ്പിക്കുന്ന മറ്റൊരു വചനം വിശ്വചിന്തയില്‍ വേറൊരേടത്തും കണ്ടുമട്ടുകയില്ല. ഭാരതീയ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിക്കുന്ന ആളുകളെല്ലാം ഈ മന്ത്രം വിഭാവനം ചെയുന്ന മാതൃകാപരമായ ഗുരുശിഷ്യബന്ധത്തിലേക്ക്‌ ഇപ്പോഴും ഉത്സുകരായി നോക്കുന്നു:

  21. കഠോപനിഷത്ത് : സംഗ്രഹം ഓം സഹനാവവതു . സഹ നൗ ഭുനക്തു . സഹ വീര്യം കരവാവഹൈ . തേജസ്വിനാവധീതമസ്തു . മാ വിദ്വിഷാവഹൈ .. ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ • ഹേ പരമാത്മൻ; അങ്ങ് ഗുരു ശിഷ്യന്മാരായ ഞങ്ങളെ രണ്ടു പേരേയും രക്ഷിച്ചാലും . ഞങ്ങളെ രണ്ടുപേരെയും ഒന്നിച്ചു സംരക്ഷിച്ചാലും , ഞങ്ങൾക്ക് ഒന്നിച്ചുതന്നെ ബലം കൈവരുമാറാകട്ടെ , ഞങ്ങളുടെ രണ്ടുപേരുടേയും വിദ്യ തേജസ്വിനിയായിരിക്കട്ടെ , ഞങ്ങൾക്ക് പരസ്പരം വിദ്വേഷമുണ്ടാകാതിരികട്ടെ . ആദ്യാത്മികവും ആദിദൈവീകവും ആദിഭൌതികവുമായ ദുഃഖങ്ങളിൽ നിന്ന് ശാന്തിയുണ്ടാകട്ടെ. • പരലോക പ്രയാണത്തെ ഒരു കഥാസന്ദര്‍ഭം മാത്രമായുപയോഗപ്പെടുത്തിക്കൊണ്ട്‌, തത്ത്വജിജ്ഞാസയെയും അതില്‍നിന്നുണ്ടാകുന്ന ആത്മബോധത്തെയും പ്രകാശിപ്പിക്കുന്ന ഒരു മഹത്തായ രചനയാക്കി വികസിപ്പിച്ചതിന്നുള്ള ഒരേയൊരു നിദര്‍ശനം കഠോപനിഷത്താണ്‌. • പാശ്ചാത്യര്‍ക്ക്‌ എന്താണോ വെറും മിത്തോളജി ആയിത്തീരുന്നത്; പൌരസ്ത്യര്‍ക്ക്‌ അതു നിഷ്പ്രയാസം തത്ത്വജ്ഞാനത്തിന്‍റെ ഉത്തമ പാഠമായിത്തീരുന്നു. ***

  22. ഗ്രന്ഥസൂചി • കഠോപനിഷത്ത് : വ്യാഖ്യാനം മുനി നാരായണ പ്രസാദ് • വേദോപനിഷത്തുകള്‍ ഒരു ലഘുപരിചയം : എം കെ രാമകൃഷ്ണന്‍ • ഉപനിഷത്തുകള്‍ മാക്സ് മുള്ളര്‍ : വിവര്‍ത്തനം ഡോ. എന്‍ വി പി ഉണിത്തിരി • കഠകോപനിഷത്ത് ശങ്കരഭാഷ്യസഹിതം : പി കെ നാരായണ പിള്ള • ഈശാവാസ്യോപനിഷത്ത് പരിഭാഷ : നീലമന ജി . വെങ്കിടേശ്വരന്‍പോറ്റി • മാണ്ഡൂക്യോപനിഷത്ത് : മൃഡാനന്ദസ്വാമി • തൈത്തിരീയോപനിഷത്ത് : മൃഡാനന്ദസ്വാമി • ഐതരേയോപനിഷത്ത് : മൃഡാനന്ദസ്വാമി • ഈശാവാസ്യോപനിഷത്ത് : നിത്യ ചൈതന്യയതി • ഉപനിഷത്ത് ദീപ്തി : കെ ഭാസ്കരന്‍ നായര്‍ • തത്ത്വമസി : സുകുമാര്‍ അഴീക്കോട്‌

  23. THANK YOUधन्यवादः ‘തത്വമസി ‘ (ചാന്ദോഗ്യോപനിഷദ് ) അത് നീയാകുന്നു “പ്രജ്ഞാനാം ബ്രഹ്മ“ (ഐതരേയോപനിഷദ് ) ബോധമാണ് ബ്രഹ്മം “അയമാത്മ ബ്രഹ്മ” (മാണ്ഡൂക്യോപനിഷദ് ) ഈ ആത്മാവാണ് ബ്രഹ്മം “അഹം ബ്രഹ്മാസ്മി” (ബൃഹദാരണ്യകോപനിഷദ്) ഞാന്‍ ബ്രഹ്മമാകുന്നു പൂർണ്ണമായ വേദാന്തസാരം ഉൾക്കൊള്ളുന്ന വാക്യങ്ങളാണ് മഹാവാക്യങ്ങൾ.ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ബന്ധത്തെയാണ് ഈ മഹാവാക്യങ്ങൾ സൂചിപ്പിയ്ക്കുന്നത്.

More Related