1 / 20

Mahasweta Devi Play Bayen

The play Bayen of Mahasweta Devi speaks about the subjugation of the women in the patriarchal society.

Download Presentation

Mahasweta Devi Play Bayen

An Image/Link below is provided (as is) to download presentation Download Policy: Content on the Website is provided to you AS IS for your information and personal use and may not be sold / licensed / shared on other websites without getting consent from its author. Content is provided to you AS IS for your information and personal use only. Download presentation by click this link. While downloading, if for some reason you are not able to download a presentation, the publisher may have deleted the file from their server. During download, if you can't get a presentation, the file might be deleted by the publisher.

E N D

Presentation Transcript


  1. Mahasweta Devi: Play Bayen • NAVEEN BABU • pjnaveenbabu777@gmail.com ©

  2. മഹേശ്വേത ദേവി • 14/ജനുവരി /1926 ല്‍ ധാക്കയിലെ ഒരു ഹിന്ദു ബ്രാഹ്മണ • കുടുംബത്തിലാണ് മഹേശ്വേത ദേവി ജനിച്ചത് . • അവരുടെ മാതാപിതാക്കള്‍ സാഹിത്യ വിഷയത്തിലും • സാമൂഹ്യ സേവനത്തിലും അതീവ തല്പ്പരരായിരുന്നു . • പിതാവ് മനിഷ് ഗട്ടക് ഒരു കവിയും നോവലിസ്റ്റും • ആയിരുന്നു . അമ്മയും എഴുത്തുകാരിയും സാമൂഹിക • പ്രവര്ത്തകയുമായിരുന്നു • മഹേശ്വേത ദേവി തന്‍റെ പ്രാഥമിക വിദ്യാഭ്യാസം • ധാക്കയിലാണ് പൂര്‍ത്തീകരിച്ചത് . • ഇന്ത്യാ-പാക് വിഭജനത്തിനുശേഷം അവര്‍ ഇന്ത്യയിലേക്ക് വരികയും • വെസ്റ്റ്‌ ബംഗാളില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു . • വിശ്വഭാരതി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ശാന്തിനികേതനില്‍ ചേര്‍ന്ന് ഇംഗ്ലീഷില്‍ BA പൂര്‍ത്തിയാക്കി • പിന്നീട് കല്‍ക്കട്ട യൂണിവേഴ്സിറ്റിയില്‍ നിന്നും MA ബിരുദവും എടുത്തു . • 1964 ല്‍ ബിജോയ്ക്കര്‍ കോളേജില്‍ ടീച്ചറായാണ് അവര്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചത് . • ബീഹാര്‍ , മധ്യപ്രദേശ് , ചത്തിസ്ഗഡ്, വെസ്റ്റ്‌ ബംഗാള്‍ , എന്നീ സംസ്ഥാനങ്ങളിലെ ഗോത്ര വര്‍ഗങ്ങളുടെ അവകാശങ്ങള്‍ക്കും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സാമൂഹിക പ്രവര്‍ത്തക എന്ന പേരിലാണ് മഹേശ്വേത ദേവി ഇന്ന് ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും അറിയപ്പെടുന്നത് .

  3. ബായേന്‍ : അവതാരിക • ഗോത്ര വിഭാഗങ്ങളുടെ ഇടയില്‍ പ്രചാരത്തിലുള്ള അന്ധവിശ്വസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി ശക്തമായ ബോധവല്‍ക്കരണം തന്റെ പ്രവര്‍ത്തനമേഖലയായി മഹേശ്വേത ദേവി തെരഞ്ഞെടുത്തു . • അവരുടെ ഓരോ സാഹിത്യ സൃഷ്ടികളും ഈ ലക്‌ഷ്യം മുന്‍നിര്‍ത്തി ആയിരുന്നു . • 1971 ല്‍ പ്രസിദ്ധികരിച്ച ബായേന്‍ എന്ന നാടകവും ഇത്തരത്തിലുള്ള ഒരു കൃതിയാണ് . • ചില പ്രത്യേകതരം അന്ധവിശ്വാസങ്ങളും യുക്തി ശൂന്യമായ ആചാരാനുഷ്ടാനങ്ങളും ഗോത്ര വിഭാഗത്തിന്റെ പ്രത്യേകതയാണ് . • ഇത്തരം അന്ധവിശ്വാസങ്ങളുടെ തിക്താനുഭവങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകളും നിഷ്കളങ്കരായ കുട്ടികളുമാണ് . • അത്തരത്തിലുള്ള ഒരു പ്രമേയമാണ് ബായേന്‍ എന്ന നാടകത്തിലൂടെ മഹേശ്വേത ദേവി അവതരിപ്പിക്കുന്നത് . • ഈ നാടകം നാല് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു . • ഇങ്ങനെ തിരിച്ചിരിക്കുന്നത് കൊണ്ട് വര്‍ത്തമാന കാലത്തില്‍ നിന്നും ഭൂതകാലത്തിലേക്കും തിരിച്ചും പ്രേക്ഷകനെ അനായാസം കൊണ്ടുപോകാന്‍ നാടകകൃത്തിനു സാധിക്കുന്നു .

  4. ബായേന്‍ ഭാഗം 1 • കര്‍ട്ടന്‍ ഉയരുമ്പോള്‍ സ്റ്റേജിനു പുറകുവശത്തുനിന്നും ഒരു താരാട്ടിന്‍റെ ഈണം കേള്‍ക്കുന്നുണ്ട് . • നാടകത്തിന്‍റെ പേരിന് ആസ്പദമായ ബായേന്‍ എന്ന സ്ത്രീ പ്രവേശിക്കുന്നു . • തുടക്കത്തില്‍ ബായേന്‍ എന്ന പേരില്‍ രംഗത്തു വരുന്ന ഇവര്‍ മറ്റു ചിലരംഗങ്ങളില്‍ അവരുടെ യഥാര്‍ത്ഥ പേരായ ചാന്ദീദാസി എന്ന പേരിലാണ് പ്രത്യക്ഷപ്പെടുന്നത് . • ചാന്ദീദാസിക്ക് അവളുടെ ഗോത്ര വര്‍ഗ്ഗക്കാര്‍ കൊടുത്ത കുറ്റപ്പേരാണ് ബായേന്‍ . • അവളിന്ന് അവളുടെ ഭര്‍ത്താവ് മലീന്ദറില്‍ നിന്നും മകന്‍ ഭഗീരഥില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ട അവസ്ഥയിലാണ്. • മരണപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാനും മറ്റുള്ളവരെ ശപിക്കാനും കഴിയുന്ന സ്ത്രീയാണ് ബായേന്‍ . • പാരമ്പര്യമായി കുഞ്ഞുങ്ങളെ ശ്മശാനത്തില്‍ മറവു ചെയ്യുന്ന ജോലിയാണ് ബായേന്‍ ചെയ്യുന്നത് . • ഒരു കുഞ്ഞിന്റെ അമ്മയായിരുന്നു ഈ നാടകത്തിലെ ബായേന്‍ . • തന്റെ കുഞ്ഞിനെ മുലയൂട്ടാന്‍ കഴിയാത്തതു കാരണം മുലപ്പാല്‍ താനേ ചുരന്ന് താഴെ പോയിരുന്നു . പക്ഷെ അതും ഒരു ദുസൂചനയായിട്ടാണ് അവള്‍ക്ക് ചുറ്റുമുള്ള ഗോത്രവര്‍ഗ്ഗക്കാര്‍ വ്യാഖ്യാനിച്ചത് . • അങ്ങനെ ബായേനെ ഒരു ദുര്‍മന്ത്രവാദിനി അല്ലെങ്കില്‍ ഒരു ചീത്ത സ്ത്രീ ആയാണ് എല്ലാവരും കണ്ടത് . • ചുരുക്കത്തില്‍ സമൂഹം ദുര്‍മാര്‍ഗ്ഗിയായ ഒരു സ്ത്രീയോടെന്ന പോലെ അവള്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചു . ഇപ്പോള്‍ അവള്‍ കഠിനമായ ഒരു ഊരുവിലക്കിലാണ് . • പാട്ടുപാടിക്കൊണ്ട് രംഗത്തെത്തുന്ന ബായേന്‍ തീര്‍ത്തും ക്ഷീണിതയാണ് . പട്ടിണിയും ഒറ്റപ്പെടലും അവളെ വളരെയധികം തളര്ത്തിയിട്ടുണ്ട് . • .

  5. ബായേന്‍ ഭാഗം 1 • മനുഷ്യ സമൂഹത്തിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടതിനാല്‍ പാത്തും പതുങ്ങിയും വരുന്ന ഒരു പ്രേതത്തെ പോലെ കാലുകള്‍ വലിച്ചിഴച്ചുകൊണ്ടാണ് അവള്‍ സ്റ്റേജിന്റെ മധ്യത്തിലേക്ക് വരുന്നത്. • നീളമുള്ള ഒരു ചരടിന്റെ അറ്റത്ത് ഒരു ചെറിയ പാട്ടയും കെട്ടി അതും വലിച്ചുകൊണ്ട് തറയിലൂടെ ചിലമ്പിച്ച ശബ്ദമുണ്ടാക്കികൊണ്ടാണ് അവള്‍ കടന്നുവരുന്നത് . • കുറച്ചകലെയായി ചൂളമടിച്ചു കൊണ്ട് ഒരു ട്രെയിന്‍ കടന്നു പോകുന്ന ശബ്ദം കേള്‍ക്കാം . • കരയില്ലാത്ത ചുവന്ന നിറത്തിലുള്ള ഒരു മുഷിഞ്ഞ ഒരു സാരിയാണ് അവള്‍ ധരിച്ചിരിക്കുന്നത് . • പാറിപ്പറക്കുന്ന മുടിയാണ് . യാതൊരു ആഭരണങ്ങളും അവളുടെ ദേഹത്തില്ല. • ഏതോ അദൃശ്യമായൊരു കുഞ്ഞിനെ മനസ്സില്‍ സങ്കല്‍പ്പിച്ചു കൊണ്ടാണ് ബായേന്‍ താരാട്ട് പാടുന്നത് .അതുപോലെ ജുംറ എന്നു പേരുള്ള ഒരു നായയും അവളെ അനുഗമിക്കുന്നുണ്ട്. • കുടത്തില്‍ കുറച്ചു വെള്ളം ശേഖരിക്കാനാണ് അവള്‍ അവിടേക്ക് വരുന്നത്. • ഇനി ഇവിടന്നങ്ങോട്ട്‌ തനിക്ക് ആരുമില്ലെന്നും ബായേന്‍ അല്ലാതിരുന്നപ്പോള്‍ തനിക്ക് ചുറ്റും എല്ലാവരും ഉണ്ടായിരിന്നുവെന്നും അവള്‍ സങ്കടപ്പെടുന്നു . തന്റെ മകന്‍ ഭഗീരഥ് തന്റെ മടിയില്‍ ഉറങ്ങുന്നുവെന്നും അവള്‍ കൂട്ടി ചേര്‍ക്കുന്നു . • മാതൃത്വം പരിപാവനമായി കണക്കാക്കുന്ന ഒരു സമൂഹം അവളെ അതേ ഉത്തരവാദിത്ത്വത്തില്‍ നിന്നും ദുര്മാര്‍ഗ്ഗിയായ സ്ത്രീ എന്നു മുദ്രകുത്തി കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തിയിരിക്കുന്നു, ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട് ഏകയായി ജീവിക്കുന്ന അവളുടെ ഇപ്പോഴത്തെ അവസ്ഥ ഏറെ പരിതാപകരമാണ്.

  6. ബായേന്‍ ഭാഗം 1 • ശനിയാഴ്ചകളില്‍ അല്‍പ്പം അരി റേഷനായി അവള്‍ക്ക് ലഭിക്കുന്നുണ്ട് .അങ്ങനെ കിട്ടുന്ന ഭക്ഷണത്തില്‍ നിന്നും അല്‍പ്പം അവളുടെ പ്രീയപ്പെട്ട ആത്മസുഹൃത്തായ എല്ലാവരും കൈവെടിഞ്ഞിട്ടും അവളെ വിട്ടുപോകാന്‍ മനസ്സുവരാത്ത ജുംറ എന്ന നായ്ക്കും അവള്‍ നല്‍കുന്നു ബാക്കിയുള്ളത് കൊണ്ട് അവള്‍ തന്‍റെ വിശപ്പടക്കുന്നു. സമൂഹത്തെ സംബന്ധിച്ചിടത്തോളം ഒരു ബായേന്‍ വയറുനിറച്ച് ഭക്ഷണം കഴിക്കേണ്ട ആവശ്യമില്ല . • ഇങ്ങനെ ഓരോന്ന് ചിന്തിച്ചിരിക്കുമ്പോള്‍ അവളുടെ ഭര്‍ത്താവായ മലീന്ദരും മകന്‍ ഭഗീരഥും ആ വഴിയെ നടന്നു വരുന്നു , സമൂഹം അവളോട് കല്‍പ്പിച്ചിരിക്കുന്നത് പോലെ , അവരുടെ വഴിയില്‍ നിന്നും അവര്‍ കാണാന്‍ ഇടവരാത്തത് പോലെ മാറിനില്‍ക്കാന്‍ അവള്‍ തീരുമാനിക്കുന്നു . അതേസമയം തന്നെ തന്റെ എല്ലാ കഷ്ടപ്പാടുകളും തന്നോട് കാണിക്കുന്ന അനീതികളും തന്റെ എല്ലാമായിരുന്ന ഭര്‍ത്താവിനെ അറിയിക്കാനും അവള്‍ തീരുമാനിക്കുന്നു • ബായേന്‍ ഒരു വശത്തേക്ക് മാറിനില്‍ക്കുന്നു , തന്റെ മുഖം ഭര്‍ത്താവിനും മകനും കാണാന്‍ ഇടവരുത്താത്ത രീതിയില്‍ അവള്‍ തിരിച്ചു പിടിക്കുന്നു , കാരണം അവളുടെ മുഖം നേരിട്ട് കാണുന്നത് അവര്‍ക്ക് അശുഭകരമാണ് . അവരുടെ വിശ്വാസമനുസരിച്ച് ബായേന്‍ ആയ അവളുടെ മുഖം ദുശ്ശകുനമാണ്. • ഒരു സ്കോളര്ഷിപ്പ് നേടി മകനെ ഹൈസ്കൂളിലേക്ക് അയക്കുന്ന കാര്യം ചര്‍ച്ച ചെയ്തുകൊണ്ടാണ് , അച്ഛനും മകനും നടന്നുവരുന്നത്.

  7. ബായേന്‍ ഭാഗം 1 • ബയേന്‍ തന്റെ ഭര്‍ത്താവിനെ ഗംഗാപുത്ത എന്ന് രണ്ട് പ്രാവശ്യം വിളിച്ചു , വിളികേട്ട ഉടനെ മലീന്ദര്‍ അവിടെ നിന്നു, തന്റെ കണ്ണുകളടച്ചു മകന്റെ കണ്ണുകളടച്ചുപിടിക്കാനും അയാള്‍ പ്രത്യേകം ശ്രദ്ധിച്ചു. എന്നിട്ട് മകനെ തന്നോട് ചേര്‍ത്ത് നിര്‍ത്തി. • താന്‍ അവര്‍ക്ക് അഭിമുഖമായിട്ടല്ല നില്‍ക്കുന്നതെന്നും അതുകൊണ്ട് യാതൊന്നും പേടിക്കെണ്ടാതില്ലെന്നും അവള്‍ അവരോട് പറയുന്നു . • എന്നിട്ടും മലീന്ദറിന്റെ ഭയം അയാളെ വിട്ടുപോയില്ല . • ബായേനെ കണ്ടതിന്റെ ദോഷത്തില്‍ നിന്നും രക്ഷപെടാന്‍ തലമുടിയിലും ഉടുത്തിരിക്കുന്ന മുണ്ടിലും കെട്ടുകളിടാന്‍ വളരെ തളര്‍ന്ന സ്വരത്തില്‍ അവളോട് അഭ്യര്‍ത്ഥിക്കുന്നു . മകന്റെ തലയില്‍ തുപ്പണമെന്നും അവള്‍ പറയുന്നു . • അവളുടെ നിര്‍ദ്ദേശങ്ങള്‍ മലീന്ദര്‍ അക്ഷരം പ്രതി അനുസരിക്കുന്നു . സമുദായം ബായേന്‍ നു നേരെ പുലര്‍ത്തിയിരുന്ന അതേ വിശ്വാസവും വിരോധവും തന്നെയാണ് ഭര്‍ത്താവായ മലീന്ദറും അവളോട് പ്രകടിപ്പിച്ചത് . തങ്ങളെ നശിപ്പിക്കാനാണോ ആ സമയം അവള്‍ അവിടെ വന്നുനിന്നതെന്ന് രോഷത്തോടെ അയാള്‍ ചോദിക്കുന്നു . • തലമുടിയില്‍ തേക്കാന്‍ അല്‍പ്പം പോലും എണ്ണ തന്റെ കൈയില്‍ ഇല്ലെന്നും അതിനാല്‍ തന്നെ തലമുടി കൊന്തിയിട്ട് ഏറെ നാളായെന്നും അവള്‍ സങ്കടപ്പെടുന്നു . കുടിലില്‍ ഒരു വിളക്കുകത്തിക്കാന്‍ പോലും മണ്ണെണ്ണ ഇല്ലെന്നും അവള്‍ പരാതിപ്പെടുന്നു . • അവള്‍ക്കതെല്ലാം വാങ്ങാന്‍ കുറച്ചു പണം നല്‍കാന്‍ അയാള്‍ തയ്യാറാണ് . എന്നാല്‍ അവളുമായി എന്തെങ്കിലും ഇടപാടുകള്‍ നടത്താന്‍ ഗ്രാമത്തിലുള്ളവര്‍ ഒരുക്കമല്ല , അതുകൊണ്ട് അവളാവശ്യപ്പെട്ട സാധനങ്ങള്‍ എല്ലാം വാങ്ങിച്ചുകൊണ്ട് വന്ന് ഒരു മരച്ചുവട്ടില്‍ വെക്കാം എന്നും മലീന്ദര്‍ അവളോട് പറയുന്നു . തല്‍ക്കാലം അവള്‍ ഉടന്‍ അവിടം വിട്ട് പോകണമെന്നും ആവശ്യപ്പെടുന്നു. • റെയില്‍വേ ട്രാക്കിന് അടുത്തുള്ള ഒറ്റപ്പെട്ട ഒരു കുടിലില്‍ തനിച്ച് ഒരു രാത്രി മൊത്തം കഴിച്ചു കൂട്ടാന്‍ തനിക്കേറെ ബുദ്ധിമുട്ടാണെന്ന് അവള്‍ അയാളോട് സങ്കടത്തോടെ പറയുന്നു .

  8. ബായേന്‍ ഭാഗം 1 • പിന്നെ എന്തിനാണ് അവള്‍ ഒരു ബായേന്‍ ആയിത്തീര്‍ന്നത് എന്നായിരുന്നു അയാളുടെ ക്രൂരമായ പ്രതികരണം . നിഷ്ഠൂരമായി അവളെ അവിടെ നിന്നും ഓടിക്കാനും മണ്‍കട്ടകള്‍ എടുത്ത് അവളുടെ നേരെ എറിയാനും അയാള്‍ തുനിഞ്ഞു . തന്നെ ഉപദ്രവിക്കരുതെന്ന് കേണപേക്ഷിച്ചുകൊണ്ട് വെള്ളം നിറച്ച മണ്‍കുടവുമെടുത്ത് തന്റെ ആത്മമിത്രമായ നായ ജുംറയെയും വിളിച്ച് അവള്‍ അവിടം വിട്ടുപോകാനൊരുങ്ങുന്നു. • അപ്പോള്‍ മലീന്ദര്‍ ജുംറ എവിടെ എന്ന് ചോദിക്കുന്നു , കാരണം മലീന്ദറിന് ജുംറയെ കാണാന്‍ സാധിക്കുന്നില്ല , കുറെ നാളുകള്‍ക്ക് മുന്‍പ് ചത്തുപോയ അവരുടെ നായയുടെ പേരാണ് ജുംറ. • ജുംറ എന്ന നായയും അവളുടെ ഒറ്റപ്പെടലില്‍ നിന്ന് രക്ഷപെടാന്‍ ഉള്ള സങ്കല്പം മാത്രമായിരുന്നു. • ബായേന്‍ പോയിക്കഴിഞ്ഞപ്പോള്‍ മലീന്ദറിന് തന്റെ പ്രവര്‍ത്തിയില്‍ ദുഃഖം തോന്നി , അവളുടെ നേരെ കല്ലെറിയാന്‍ തനിക്ക് എങ്ങനെ കഴിഞ്ഞു എന്ന് അയാള്‍ വിലപിക്കുന്നു, ഒരിക്കല്‍ അവളുടെ ശരീരം വെണ്ണ പോലെ മൃതുലമായിരുന്നുവെന്ന് അയാള്‍ ഓര്‍ത്തു . • അല്‍പ്പം കഴിഞ്ഞപ്പോള്‍ അയാള്‍ ശാന്തനായി , ഒരു സിഗരറ്റ് കത്തിച്ചു , മകനെയും കൂട്ടി വീട്ടിലേക്ക് മടങ്ങുന്നു , അവിടെ നടന്നതൊന്നും രണ്ടാനമ്മയോട് പറയരുതെന്ന് മകനെ താക്കീത് ചെയ്യാനും മലീന്ദര്‍ മറന്നില്ല . • അച്ഛന്‍ ബായേനോടല്ലേ സംസാരിച്ചതെന്ന് ഭഗീരഥ് കുസൃതിയായി ചോദിക്കുന്നു , ഒപ്പം ബായേനോട് സംസാരിച്ചാലുള്ള ഭവിഷത്തുകളെക്കുറിച്ചും മകന്‍ അയാളെ ഓര്‍മ്മിപ്പിക്കുന്നു . ജീവിച്ചിരിക്കുന്ന ഒരാള്‍ ബായേനോട് സംസാരിച്ചാല്‍ അയാള്‍ക്ക് ദുര്‍മരണം സംഭവിക്കും , സ്കൂള്‍ വിട്ടാല്‍ നേരെ വീട്ടിലെത്തണമെന്നും വഴിയിലെങ്ങാനും ബായേണിന്റെ അടയാളം ശ്രദ്ധയില്‍ പെട്ടാല്‍ ഓടി രക്ഷപ്പെടണമെന്നും അല്ലെങ്കില്‍ അത് അവന്‍റെ ജീവരക്തം ഊറ്റിക്കുടിക്കുമെന്നും രണ്ടാനമ്മ അവനോട് പറഞ്ഞിട്ടുണ്ട് .

  9. ബായേന്‍ ഭാഗം 1 • ബായേന്‍ തന്റെ അച്ഛനെ കൊല്ലുമോ എന്ന് നിഷ്കളങ്കനായ മകന്‍ വല്ലാതെ പേടിക്കുന്നു . • ബായേന്‍ തന്നെ കൊല്ലില്ലെന്ന് മലീന്ദര്‍ മകന് ഉറപ്പ് നല്‍കുന്നു , സാവകാശം മകന്റെ തലയില്‍ തലോടികൊണ്ട് , ഇപ്പോഴാണ് അവളൊരു ബായേന്‍ ആയതെന്നും , ആ ബായേന്‍ അവന്‍റെ അമ്മയാണെന്നും അയാള്‍ ഭഗീരഥനോട്‌ പറയുന്നു . • ബായേന്‍ തന്റെ അമ്മയാണെന്ന സത്യം കുട്ടിക്ക് ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല. • ബായേണിന്റെ ഉദരത്തില്‍ നിന്നാണ് അവന്‍ ഈ മണ്ണില്‍ പിറന്നു വീണതെന്നും , ഒരു കാലത്ത് ബയേണിനെ പോലെ ഭംഗിയും വശ്യതയും ഉള്ള മറ്റൊരു സ്ത്രീയും ആ പ്രദേശത്ത് ഉണ്ടായിരുന്നില്ലെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. • താനൊരു കുഞ്ഞായിരിക്കുമ്പോള്‍ തന്റെ അമ്മ മരിച്ചുപോയി എന്ന് അച്ഛന്‍ തന്നോട് പറഞ്ഞത് എന്തുകൊണ്ടാണെന്ന് അവനറിയണം . തന്നെ പ്രസവിച്ച വളരെ ഭംഗിയും സല്‍ഗുണങ്ങളുമുള്ള സ്ത്രീ എങ്ങനെ ഒരു ബായേന്‍ ആയി മാറിയെന്ന് അവന്‍ വളരെ ഉല്‍‍കണ്‍ഠയോടെ അച്ഛനോട് ചോദിക്കുന്നു. • തന്റെയും മകന്റെയും നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് അമ്മ ഒരു ബായേന്‍ ആയി തീര്‍ന്നത് എന്ന് മാത്രമാണ് സങ്കടത്തോടെ മലീന്ദറിനു പറയാനുണ്ടായിരുന്നത് . • ഒരിക്കല്‍ ഒരു ബായേന്‍ ആയിക്കഴിഞ്ഞാല്‍ പിന്നെ വീണ്ടും സാധാരണ മനുഷ്യ സ്ത്രീ ആവാന്‍ അവര്‍ക്ക് കഴിയില്ല . അതുകൊണ്ടാണ് അവന് അമ്മയില്ലെന്നും മരിച്ചുപോയെന്നും അയാള്‍ അവനോട് പറഞ്ഞിരുന്നത് . • തനിക്ക് ജന്മം തന്ന അമ്മ ഉടുക്കാനില്ലാതെ ഭക്ഷണമില്ലാതെ തലയില്‍ തേക്കാന്‍ ഒരുതുള്ളി എണ്ണയില്ലാതെ കഷ്ടപ്പെടുന്ന കാര്യം ആ മകന് ചിന്തിക്കാന്‍ പോലും കഴിഞ്ഞില്ല , • അമ്മക്ക് എല്ലാം ഉണ്ടായിരുന്നൊരു കാലം അയാള്‍ വിശദീകരിക്കാന്‍ തുടങ്ങുന്നതോട് കൂടി കഥ 12 വര്ഷം പുറകിലേക്ക് പോകുന്നു .

  10. ബായേന്‍ ഭാഗം 1 • ഹരിചന്ദ്രന്‍ വീണ്ടും രാജാവായി അപ്പോള്‍ അദ്ദേഹം എല്ലാവര്‍ക്കും സമ്മാനങ്ങളും നല്‍കി , ഈ ലോകത്തിലെ സകല ചുടലക്കളങ്ങളും ഗംഗാപുത്തന്മാര്‍ക്ക് അദ്ദേഹം ദാനമായി നല്‍കി. • ഭഗീരഥിന്‍റെ അമ്മയായ ചന്ദീദാസി ഗംഗാദാസി ഒരു കലൂഡോം വംശജ ആയിരുന്നു ,കുഞ്ഞുങ്ങളുടെ മൃതുദേഹം സംസ്കരിക്കലായിരുന്നു അവരുടെ കുലത്തൊഴില്‍. • മലീന്ദറും ചാന്ദീദാസിയും സ്നേഹത്തിലായി , ഗോത്രാചാരപ്രകാരം എല്ലാവിധ ആഘോഷങ്ങളോടെയും ആര്ഭാടങ്ങളോടെയും ഇരുവരും വിവാഹിതരായി . വളരെ സന്തുഷ്ടമായ ഒരു ജീവിതം അവര്‍ നയിച്ചുതുടങ്ങി , അതോടെ ഈ നാടകത്തിന്‍റെ ആദ്യഭാഗം അവസാനിക്കുന്നു .

  11. ബായേന്‍ ഭാഗം 2 • ബായേന്‍, മലീന്ദറിന്റെ ഭാര്യയായി ഭഗീരഥിന്റെ അമ്മയായി , ചാന്ദീദാസിയായി , ഒരു കുടുംബിനിയായി രംഗത്ത് പ്രത്യക്ഷപ്പെടുന്നു . • മലീന്ദര്‍ ഒരു ഗവേണ്‍മെന്‍റ് ഉദ്യോഗസ്ഥനാണ് , മോര്‍ച്ചറിയില്‍ ആണ് മലീന്ദര്‍ ജോലി ചെയ്യുന്നത് , മനുഷ്യ ശരീരത്തില്‍ നിന്നും മാംസം നീക്കം ചെയ്ത് അസ്ഥികൂടം ആക്കി മാറ്റുന്ന ജോലിയാണ് മലീന്ദറിന് • മലീന്ദര്‍ ചാന്ദീദാസി ഭഗീരഥ് ഈ മൂന്നുപേരും ഉള്‍പ്പെടുന്ന സന്തോഷകരമായ കുടുംബാന്തരീക്ഷം , കുഞ്ഞായ ഭഗീരഥിനെ മുലയൂട്ടുന്നതിലും കുളിപ്പിക്കുന്നതിലും താരാട്ട് പാടി ഉറക്കുന്നതിലും എന്തെന്നില്ലാത്ത സന്തോഷം ചാന്ദീദാസിക്ക് അനുഭവപ്പെടുന്നു. • ഭഗീരഥ് ജനിക്കുന്നതിനു മുന്‍പ് മരണപ്പെട്ട കുഞ്ഞുങ്ങളെ മറവ് ചെയ്യുന്ന കുലത്തൊഴില്‍ ചെയ്യുന്നതില്‍ ചാന്ദീദാസിക്ക് ഒരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല , എന്നാല്‍ ഭഗീരഥ് ജനിച്ച് അവനെ ലാളിക്കാന്‍ തുടങ്ങിയതോടു കൂടി , ആലിന്‍ചുവട്ടില്‍ കുഞ്ഞുങ്ങളെ മറവു ചെയ്യുന്ന ജോലി ചെയ്യുന്നതില്‍ ചാന്ദീദാസി ഏറെ മനപ്രയാസം അനുഭവിക്കാന്‍ തുടങ്ങി. • പകര്‍ച്ചവ്യാധി മൂലം ഏതാനും കുഞ്ഞുങ്ങള്‍ ആ പ്രദേശത്ത് മരിച്ചിരുന്നു , ചാന്ദീദാസിയുടെ കണ്ണേറ് ഏറ്റാണ് കുഞ്ഞുങ്ങള്‍ മരിച്ചതെന്ന് അവിടത്തെ ഗ്രാമവാസികള്‍ വിശ്വസിച്ചു. ചാന്ദീദാസി ഒരു കുഞ്ഞിനെ തറച്ചു നോക്കിയാല്‍ ആ കുഞ്ഞ് മരണപ്പെടുമെന്ന് നല്ലൊരുഭാഗം ഗ്രാമവാസികളും വിശ്വസിക്കുന്നു . ചിലര്‍ അവളെ കാണുമ്പോള്‍ കല്ലെടുത്തെറിയാന്‍ വരെ തുടങ്ങിയിരുന്നു ,

  12. ബായേന്‍ ഭാഗം 2 • കുഞ്ഞുങ്ങളെ സംസ്കരിക്കുന്ന ജോലി ചെയ്യാന്‍ അവള്‍ക്ക് താല്‍പ്പര്യമില്ലെന്ന് മലീന്ദറിനോട്‌ പറയുന്നു . ചാന്ദീദാസിയുടെ പരാതികളോട് തീര്‍ത്തും നിര്‍വികാരമായ പ്രതികരണമായിരുന്നു മലീന്ദറിന്റെത് , ജനങ്ങള്‍ക്കെല്ലാം തന്നോട് അസൂയ ആണെന്നാണ്‌ അയാളുടെ അഭിപ്രായം , ആ ഗ്രാമത്തില്‍ വിദ്യാഭ്യാസമുള്ള ഒരേഒരാള്‍ താനാണെന്നും അയാള്‍ പറയുന്നു . കൂടാതെ തനിക്ക് മാത്രമേ സ്ഥിരമായ ഒരു ഗവേണ്‍മെന്‍റ് ജോലിയും ഉള്ളു . സുന്ദരിയായ ഭാര്യ കുഞ്ഞ് ഇതെല്ലാം കാണുമ്പോള്‍ മറ്റുള്ളവര്‍ക്ക് തന്നോട് അസൂയയാണ് , ചാന്ദീദാസി ചെയ്യുന്ന ജോലിയുടെ മഹത്ത്വം അവിടെയുള്ളവര്‍ക്ക് അറിയില്ലെന്നും മലീന്ദര്‍ പറയുന്നു . • ചാന്ദീദാസി തന്റെ മാതൃത്വത്തിന്റെ നൊമ്പരം ഒരിക്കല്‍ കൂടി മലീന്ദറിനോട്‌ ആവര്‍ത്തിക്കുന്നു . രാത്രി മുഴുവന്‍ കുഴിമാടങ്ങള്‍ക്ക് കാവല്‍ നില്‍ക്കുമ്പോള്‍ തന്റെ നിറഞ്ഞ മാറ് പാല്‍ ചുരത്തി അസഹ്യവേദനക്ക് ഇടയാക്കുന്നുവെന്നും , വീട്ടില്‍ തനിച്ചിരിക്കുന്ന തന്റെ കുഞ്ഞിനെ ഓര്‍ത്ത് ഏറെ ബുദ്ധിമുട്ടുന്നു എന്നും അവള്‍ മലീന്ദറിനോട് സങ്കടപ്പെടുന്നു , അതുകൊണ്ട് തന്നെ ഇപ്പോള്‍ ചെയ്യുന്ന ജോലിയില്‍ നിന്നും എങ്ങനെയെങ്കിലും അവള്‍ക്ക് രക്ഷപ്പെടണം . അതിനുവേണ്ടി അവള്‍ അയാളോട് അപേക്ഷിക്കുന്നു , • അപ്പോഴാണ്‌ ചാന്ദീദാസി അതിപ്രധാനമായ ഒരു കുടുംബകാര്യം ഭര്‍ത്താവിന്റെ ശ്രദ്ധയില്‍ പെടുത്തുന്നത് , മലീന്ദറിന്റെ സഹോദരിയായ പാക്കിയും ഭര്‍ത്താവായ ശാശിയും അവരുടെ തുക്നിയെ തോടുന്നതില്‍ നിന്ന് പോലും ചാന്ദീദാസിയെ വിലക്കിയിരിക്കുകയാണ് , ദുര്‍മന്ത്രവാദിനിയായാണ്‌ പാക്കി തന്നെ കാണുന്നതെന്നും അവള്‍ പറയുന്നു . ഭഗീരഥ് ജനിക്കുന്നതിനു മുന്‍പ് തുക്നിയെ താന്‍ എത്രമാത്രം സ്നേഹിച്ചിരുന്നുവെന്നും ലാളിച്ചിരുന്നുവെന്നും ചാന്ദീദാസി വിവരിക്കുന്നു . എന്നിട്ടും അവര്‍ തന്നെ ബായേന്‍ എന്ന് മുദ്രകുത്തി അപമാനിക്കുന്നുവെന്നും ചാന്ദീദാസി പറയുന്നു .

  13. ബായേന്‍ ഭാഗം 2 • ചാന്ദീദാസിയും മലീന്ദറും സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ , മലീന്ദറിന്റെ സഹോദരീഭര്‍ത്താവായ ശാഷിയും നാട്ടുകാരനായ ഗൌര്‍ദാസും അവിടേക്ക് വരുന്നു . വസൂരി ബാധിച്ചു മരിച്ച തന്റെ മകള്‍ തുക്നിയുടെ മരണത്തിനു കാരണം ചാന്ദീദാസി ആണെന്ന് ശാഷി അലരിക്കരഞ്ഞുപറയുന്നു . • തുക്നി മരണപ്പെട്ടു എന്ന സത്യം തന്നെ ചാന്ദീദാസിക്ക് ഉള്‍കൊള്ളാനാകുന്നില്ല . എല്ലാത്തിലും ഉപരി കുഞ്ഞിന്റെ മരണത്തിനു കാരണം താനാണെന്ന ആരോപണവും ചാന്ദീദാസിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു . • കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും മരിച്ച കുഞ്ഞിനെ മറവുചെയ്യാന്‍ ചാന്ദീദാസി തന്നെ ചെല്ലണം , തനിക്കത്തിന് കഴിയില്ല എന്ന് കരഞ്ഞുകൊണ്ട് ചാന്ദീദാസി പറയുന്നു , ഭര്‍ത്താവായ മലീന്ദറും അവളുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നു . • അതോടെ ശാഷി ഒരു വല്ലാത്ത പ്രതിസന്ധിയിലായി . മരിച്ച തന്റെ മകളെ എങ്ങനെ സംസ്കരിക്കുമെന്ന് അയാള്‍ ചിന്തിക്കുന്നു . • തന്റെ മകന്‍ ഭഗീരഥിന്റെ തലയില്‍ കൈവച്ച് ചാന്ദീദാസി പറയുന്നത് തുക്നി എന്നല്ല ലോകത്തിലെ ഒരു കുട്ടിക്കും എന്തെങ്കിലും അപകടം സംബവിക്കണമെന്ന് അവള്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല , അതിലുപരിയായി താന്‍ ചെയ്യുന്ന തൊഴിലിനോട് തനിക്കുള്ള സത്യവും അവള്‍ വിശദീകരിക്കുന്നു . വര്‍ഷങ്ങളായി പാരമ്പര്യമായി ചെയ്തു പോന്നിരുന്ന ഒരു കുലത്തൊഴില്‍ അങ്ങേ അറ്റം സത്യസന്ധമായി തന്നെ അവള്‍ ചെയ്തു , അക്കാര്യത്തില്‍ തന്റെ പൂര്‍വ്വികരോടുള്ള കടപ്പാട് അവള്‍ പുലര്ത്തിപോരുന്നു . സംസ്ക്കരിച്ച ശേഷം കുഞ്ഞുങ്ങളുടെ കുഴിമാടത്തിന് രാത്രി മുഴുവന്‍ കാവല്‍ നില്‍ക്കുമായിരുന്നു . കുഴിമാടങ്ങള്‍ക്ക് മുകളില്‍ മുള്‍ച്ചെടികള്‍ വെച്ചും കുറുക്കന്മാരെ ആട്ടി ഓടിച്ചും അവ അനാഥമാകാതെ അവള്‍ സംരക്ഷിച്ചു . അതെല്ലാം ഇപ്പോള്‍ അവസ്സാനിച്ചിരിക്കുന്നു. ആ ജോലി ചെയ്തുകൊണ്ട് ആ സമൂഹത്തെ സേവിക്കുന്നതല്ല എന്നവള്‍ പ്രഖ്യാപിക്കുന്നു .

  14. ബായേന്‍ ഭാഗം 2 • തന്നെയും മകനെയും കൊണ്ട് ടൌണിലേക്ക് പോകണമെന്നും അവിടെ സ്ഥിര താമസമാക്കണമെന്നും മലീന്ദറിനോട് അവള്‍ ആവശ്യപ്പെടുന്നു . അതിനു സാധിച്ചില്ലെങ്കില്‍ തന്റെ മകനേയും എടുത്ത് പാഞ്ഞുവരുന്ന ട്രെയിനു മുന്നില്‍ താന്‍ ചാടി മരിക്കുമെന്നും അവള്‍ അയാള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു . • ചാന്ദീദാസിയുടെ ഉറച്ച സ്വരം ശാഷിയെ ശരിക്കും തളര്‍ത്തി , തുക്നിയെ മറവുചെയ്തുകൊണ്ട് ഒരു പ്രാവശ്യം കൂടി ചാന്ദീദാസി തന്റെ ജോലി ചെയ്യണമെന്ന് അയാള്‍ അവളോട് യാചിക്കുന്നു . രാജകീയമായ പ്രൌഡിയോടെ എഴുന്നേറ്റ് നിന്ന് അവസാനമായി താന്‍ തന്റെ സേവനം ചെയ്യാമെന്ന് അവള്‍ സമ്മതിക്കുന്നു . അതോടെ നാടകത്തിന്‍റെ രണ്ടാം ഭാഗം അവസാനിക്കുന്നു .

  15. ബായേന്‍ ഭാഗം 3 • തുക്നിയുടെ മരണവും തുടര്‍ന്നുണ്ടായ സംഭവങ്ങളും ചാന്ദീദാസിയെ മാനസ്സീകമായി തളര്‍ത്തി അവള്‍ ഒരു ഭ്രാന്തിയെ പോലെ ആയി , രാത്രിയില്‍ ശ്മാശാനത്തില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് അവള്‍ , അവളുടെ കൈയില്‍ ഒരു വടിയുണ്ട് , നിലത്ത് ചമ്രം പടിഞ്ഞിരിക്കുകയാണ് അവള്‍ , കണ്ണ് രണ്ടും അടച്ചു പിടിച്ചിരിക്കുന്നു , താളാത്മകമായി അവളൊരു തൊട്ടിലാട്ടുന്നു , ഒരു വിലക്ക് അവളുടെ അടുത്ത് മിന്നി കത്തുന്നുണ്ട് , പരസ്പര ബന്ധമില്ലാതെ എന്തൊക്കെയോ അവള്‍ പുലമ്പുന്നുമുണ്ട് . ഗ്രാമത്തിലെ ജനങ്ങള്‍ അവിടേക്ക് വന്ന് കുറച്ചകലെ നിശബ്ദമായി നിലയുറപ്പിക്കുന്നു . • ഭര്‍ത്താവായ മലീന്ദര്‍ പ്രവേശിക്കുന്നു , ഗൌര്‍ദാസ് മലീന്ദറിന്റെ കൈയില്‍ പിടിച്ചിട്ടുണ്ട് , വിശ്വസിക്കാനാകാതെ മലീന്ദര്‍ അവളെ തന്നെ നോക്കിനില്‍ക്കുന്നു , • ചുറ്റിലും നടക്കുന്നതൊന്നും ചാന്ദീദാസി അറിയുന്നതേയില്ല , പെട്ടന്ന് നിദ്രയില്‍ നിന്നുണര്‍ന്ന് അവളെ നോക്കിനില്‍ക്കുന്ന ഗ്രാമീണരെ നോക്കി പൊട്ടിചിരിക്കുന്നു . പുതിയതായി മറവുചെയ്ത ഒരു കുഴിമാടത്തിനു മുകളില്‍ കുനിഞ്ഞ് അവള്‍ വാത്സല്യത്തോടെ പറയുന്നു , തുക്നി മോളെ യാതൊന്നും പേടിക്കാനില്ല , ഭഗീരഥിനെ പ്രസവിക്കുന്നതിനു മുന്‍പ് ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു , കാവലിനായി ഞാനിവിടെ ഉണ്ട്, നിനക്ക് ചുറ്റും മുള്ളുള്ള ചെടികള്‍ ഞാന്‍ കൊണ്ട് വന്നു വച്ചിട്ടുണ്ട് , വിലക്ക് കത്തുന്നുണ്ട് , പ്രകാശം കാണുമ്പോള്‍ കുറുക്കന്മാര്‍ ഓടി അകലും , എന്നിട്ട് അവള്‍ ചിരിക്കുന്നു , അവര്‍ക്കെല്ലാം എന്നെ ഭയമാണ് , അവര്‍ ഓരോരുത്തര്‍ക്കും , • അവിടേക്ക് ഗൌര്‍ദാസ് എന്ന നാട്ടുകാരന്‍ കടന്നു വരികയും മലീന്ദറിനോട് ചാന്ദീദാസിയുടെ കണ്ണെറ് കൊണ്ടാണ് കുട്ടികള്‍ മരിക്കുന്നത് അത് അവളോട് ചോദിക്കാന്‍ ആവശ്യപ്പെടുന്നു . • സ്വന്തം മകനെ കുറിച്ചോര്‍ത്ത ചാന്ദീദാസി , മലീന്ദറിനോട് മകനെ ഒറ്റയ്ക്കാക്കിയിട്ടാണോ ഇവിടേക്ക് വന്നിരിക്കുന്നത് എന്ന് ചോദിക്കുന്നു , അതിനു മറുപടിയായി നീ എന്തിനാണ് രാത്രി ഒറ്റക്ക് ശ്മശാനത്തില്‍ വന്നിരിക്കുന്നത് എന്ന് ചോദിക്കുന്നു . • തുക്നിയുടെ കുഴിമാടത്തില്‍ നിന്ന് മാന്തുന്ന ശബ്ദം കേട്ടതുകൊണ്ടാണ് അവിടേക്ക് വന്നതെന്നും , ശ്മശാനത്തെ സംരക്ഷിക്കാനാണ് താനിവിടെ വന്നിരിക്കുന്നതെന്നും പറയുന്നു . • മുകള്‍ ഭാഗത്ത് നിലയുറപ്പിച്ചിരുന്ന ഗ്രാമീണര്‍, ഇപ്പോള്‍ കണ്ടതുപോലെയുള്ള ദൃശ്യങ്ങളാണ് അവര്‍ പ്രതീക്ഷിച്ചിരുന്നത് , ഭര്‍ത്താവായ മലീന്ദര്‍ പോലും അവളെ തെറ്റിദ്ധരിച്ചു , • മലീന്ദര്‍ അവളോട് അവളുടെ സാരി എങ്ങനെ നനഞ്ഞു എന്ന് ചോദിക്കുന്നു മുലപ്പാല്‍ ചുരന്ന് നനഞ്ഞ സാരി കണ്ട് , മരിച്ച കുട്ടികളെ മുലയൂട്ടാന്‍ വരുന്ന ബായേന്‍ ആയി അവള്‍ തെറ്റിദ്ദരിക്കപ്പെടുന്നു . • ഒരു കുട്ടിയുടെ അമ്മയായ തന്റെ മാറ് ചുരത്തുന്നത് തന്റെ കുഞ്ഞിനെ വേണ്ടിയാണെന്ന് , മറ്റുള്ളവരെ പറഞ്ഞ് മനസ്സിലാക്കണമെന്ന് ചാന്ദീദാസി മലീന്ദറിനോട് അപേക്ഷിക്കുന്നുണ്ടെങ്കിലും മലീന്ദര്‍ അതിനു തയ്യാറാകുന്നില്ല . • മറിച്ച് , തന്റെ ഭാര്യ ഒരു ബായേന്‍ ആയി മാറിക്കഴിഞ്ഞു എന്ന് അയാള്‍ ഗ്രാമീണരോട് വിളിച്ചു പറയുന്നു . അതോടെ നാടകത്തിന്‍റെ മൂന്നാം ഭാഗം അവസാനിക്കുന്നു .

  16. ബായേന്‍ ഭാഗം 4 • സമൂഹം ബായേന്‍ ആയി മുദ്ര കുത്തിയ ചാന്ദീദാസിയുടെ അടുത്തേക്ക് മകന്‍ ഭഗീരഥ് എത്തുന്നു . അവളുടെ മുഖത്ത് നേരിട്ട് നോക്കാന്‍ അനുവാദമില്ലാത്തതിനാല്‍ , കുളത്തില്‍ പ്രത്യക്ഷപ്പെട്ട അമ്മയുടെ നിഴല്‍ നോക്കിയാണ് അവന്‍ അമ്മയോട് സംസാരിക്കുന്നത് . • റെയില്‍ ട്രാക്കിന്‍റെ അടുത്ത് ഒറ്റക്ക് താമസിക്കുന്ന അമ്മയുടെ അടുത്ത് വൈകുന്നേരങ്ങളില്‍ ആരും കാണാതെ ഭഗീരഥ് ഇടക്ക് പോകാറുണ്ട് , ആ സമയങ്ങളില്‍ അമ്മയുടെ കരച്ചില്‍ അവന്‍ കേള്‍ക്കാറുണ്ടായിരുന്നു . കരച്ചിലിന്റെ കാരണം അവന്‍ ഇപ്പോള്‍ അന്വേക്ഷിക്കുന്നു . അമ്മയ്ക്ക് ഇരുട്ടിനെ ഭയമാണോ എന്നും ഒറ്റയ്ക്ക് പേടിയാണോ എന്നും അവന്‍ ചോദിക്കുന്നു , അപ്പോഴൊക്കെ അവനോട് വീട്ടിലേക്ക് മടങ്ങിപോകാന്‍ അമ്മ സ്നേഹപൂര്‍വ്വം ആവശ്യപ്പെടുന്നു , അല്ലെങ്കില്‍ അച്ഛന്‍ മലീന്ദറിനോട് പറഞ്ഞു കൊടുക്കുമെന്നും അമ്മ താക്കീത് നല്‍കുന്നു , • ആ ദിവസം ട്രെയിന്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിക്കുക എന്ന ലക്ഷ്യത്തോടെ ഗൌര്ദാസ് , ചിതാര്‍ , തുഷ്തു എന്നീ ഗ്രാമീണര്‍ റെയില്‍ പാളത്തില്‍ മുളകമ്പുകള്‍ കൊണ്ട് വന്ന് നിരത്തുന്നത് ബായേന്‍ ശ്രദ്ധിച്ചു , മുളകമ്പുകള്‍ അവിടെനിന്ന് എടുത്ത് മാറ്റാന്‍ അവരോട് ചാന്ദീടാസി അവരോട് പറഞ്ഞെങ്കിലും അവര്‍ അവിടെനിന്നും ഓടി രക്ഷപെടുന്നു . • ഒരു വലിയ ട്രെയിന്‍ അപകടം ആസന്നമാണെന്ന് അവളുടെ മനസ്സ് മന്ത്രിച്ചു , എങ്ങനെയെങ്കിലും ആ അപകടം ഒഴിവാക്കാന്‍ അവള്‍ തീരുമാനിച്ചു , ട്രെയിന്‍ മുന്‍കൂട്ടി നിര്ത്തുന്നതിനായി അവള്‍ കൈവീശി കാണിച്ചു കൊണ്ട് ട്രാക്കിലൂടെ ഓടുന്നു , ട്രെയിന്‍ നിര്‍ത്താന്‍ അവള്‍ക്ക് കഴിഞ്ഞെങ്കിലും അവള്‍ അതിനടിയില്‍പ്പെട്ട് മരണപ്പെട്ടു , • മരണത്തോടെ അവളുടെ മഹത്ത്വം ആളുകള്‍ മനസ്സിലാക്കി , ധീരതയ്ക്കുള്ള മരണാനന്തരബഹുമതി അവള്‍ക്ക് കൊടുക്കാന്‍ അധികൃതര്‍ തീരുമാനിക്കുന്നു , അവളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ മകന്‍ ഗവേണ്‍മെന്‍റെ് ഉദ്യോഗസ്ഥരുടെ മുന്നിലെത്തി , മകന്‍ പറഞ്ഞത് , ചാന്ദീദാസി ഒരു ബായേന്‍ അല്ല എന്‍റെ അമ്മയാണ് എന്നാണ് .

  17. പ്രമേയവും വിലയിരുത്തലും • അടുത്തിടെ വന്ന ഒരു വാര്‍ത്തയിലേക്ക് നോക്കുകയാണെങ്കില്‍ , ആനി എന്ന ഒരു സ്ത്രീ സമൂഹത്തിന്റെയും കുടുംബത്തിന്റെയും ഒറ്റപ്പെടലുകാരണം തെരുവില്‍ കച്ചവടം നടത്തുകയും , ഇപ്പോള്‍ അവര്‍ അതേ സ്ഥലത്ത് തന്നെ സബ് ഇന്‍സ്പെക്ടര്‍ ആയാതായി ഒരു വാര്‍ത്ത വന്നിരുന്നു , ഈ സമയത്ത് അവരെ പ്രശംസിക്കുന്നതിന് ഇഷ്ടംപോലെ ആളുകള്‍ ഉണ്ടായി , എന്നാല്‍ ഇതിനു മുന്‍പ് ആ സ്ത്രീ എങ്ങനെ ആയിരുന്നെന്നോ , ആ സ്ത്രീയുടെ അവസ്ഥ എന്തായിരുന്നെന്നോ ആരെങ്കിലും മനസിലാക്കിയിരുന്നോ എന്ന് സംശയമാണ് . • അതേ അവസ്ഥയാണ് ബായേന്‍ എന്ന് പറയുന്ന നാടകത്തിലും സംഭവിക്കുന്നത് സമൂഹത്തിലെ അന്ധവിശ്വാസവും തെറ്റായ ധാരണകളും സമൂഹത്തെക്കുറിച്ചുള്ള പേടിയും ഒക്കെയാണ് ചാന്ദീദാസി എന്ന സ്ത്രീയെ ബായേന്‍ ആക്കി മാറ്റിയത് . • നമ്മുടെ സമൂഹത്തിന്റെ ഒരു പ്രത്യേകതയാണ് , ആളുകള്‍ ഒരാളെക്കുറിച്ച് കുറ്റവും കുറവും പറഞ്ഞാല്‍ അത് കണ്ണടച്ച് വിശ്വസിക്കുകയും , അതേ വികാരം വച്ചുപുലര്‍ത്തുകയും അതേ അപഖ്യാതി പറഞ്ഞു പരത്തുകയും ചെയ്യുക എന്നത് . അവരില്‍ നിന്നും സഹായങ്ങളും സ്നേഹവും സ്വീകരിച്ചവര്‍ പോലും സ്വന്തം അനുഭവത്തില്‍ അവര്‍ തങ്ങളോട് എങ്ങനെ പെരുമാറിയിരുന്നു എന്നു പോലും കണക്കാകാതെ ഒറ്റപ്പെടുത്തുന്ന സ്ഥിതി വിശേഷവും . ശാഷിയുടെ കുടുംബത്തിന്റെ പ്രവര്‍ത്തിയിലൂടെ കാണാന്‍ കഴിയും. • പക്ഷെ അംഗീകാരങ്ങള്‍ അവരെ തേടിവരുമ്പോള്‍ മാത്രം അവരുടെ മഹത്ത്വം തിരിച്ചറിയുന്ന പ്രവണത സമൂഹത്തില്‍ നിലനില്‍ക്കുന്നു . • ഒരു കുടുംബിനിയായിരുന്ന ചാന്ദീദാസി എങ്ങനെ ബായേന്‍ ആയി മാറി എന്ന് ചിന്തിക്കുമ്പോള്‍ , അന്ധവിശ്വാസങ്ങളും പുരുഷമേധാവിത്വമുള്ള സമൂഹത്തില്‍ സ്ത്രീയെ മാത്രം ഒറ്റപ്പെടുത്തുന്ന പ്രവണതയുടെ പ്രതീകമായി ചാന്ദീദാസി മാറുന്നു .

  18. ഈ നാടകത്തില്‍ ഏറ്റവും കൂടുതല്‍ ചിന്തിക്കപ്പെടെണ്ട ഒരു പ്രമേയമാണ് marginalization (ഒറ്റപ്പെടുത്തുക) എന്നത് . പലവിഭാഗങ്ങളും സമൂഹത്തിന്റെ ഒറ്റപ്പെടുത്തലിനു വിധേയരാവുന്നുണ്ട് , ഗേ , ലെസ്ബിയന്‍ , ട്രാന്‍സ്ജെന്‍ഡര്‍ , ജാതീയമായ ഒറ്റപ്പെടുത്തലുകള്‍ അങ്ങനെ നിരവധി . • ഒരു സ്ത്രീയ്ക്ക് നേരിടേണ്ടി വരുന്ന സമൂഹത്തിന്റെ ഒറ്റപ്പെടുത്തലാണ് ബായേന്‍ എന്ന നാടകത്തിലെ പ്രധാന പ്രമേയം , സ്ത്രീ പക്ഷത്തു നില്‍ക്കുന്ന ഒരു നാടകമാണ് ബായേന്‍ . • ഭാര്യാഭര്‍ത്താകന്മാരായിരുന്നിട്ടും മലീന്ദര്‍ നിരപരാധിയും, ചാന്ദീദാസിയെ മാത്രം ഒറ്റപ്പെടുത്തുകയും ചെയ്യുന്നു . • സമൂഹത്തിന്റെ പൊതുവായ അന്ധവിശ്വാസം മലീന്ദറിനെയും തന്റെ ഭാര്യയെ സംരക്ഷിക്കുന്നതില്‍ നിന്ന് പിന്തരിപ്പിച്ചു , വേണമെങ്കില്‍ മലീന്ദറിന് അവളെയും കൊണ്ട് മറ്റൊരു സ്ഥലത്ത് അവള്‍ പറഞ്ഞതുപോലെ മാറി താമസിക്കാമായിരുന്നു , പക്ഷെ നാട്ടുനടപ്പ് എന്ന സമ്പ്രദായം മലീന്ദറിനെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നു . • Patriarchy (പുരുഷമേധാവിത്വം) ആണ് ബായേന്‍ എന്ന നാടകത്തിലെ മറ്റൊരു പ്രമേയം . • ചാന്ദീദാസിയെ ഭ്രഷ്ട് കല്‍പ്പിച്ചതും പുരുഷമേധാവിത്വത്തില്‍ അധിഷ്ഠിതമായ ഒരു സമൂഹമായിരുന്നു . ഗൌര്ദാസ് എന്ന വ്യക്തിയാണ് ചാന്ദീദാസിയെ ഭ്രഷ്ട് കല്പ്പിക്കുന്നതിനു നേതൃത്വം നല്‍കുന്നത് , ഇതേ വ്യക്തിതന്നെ ട്രെയിന്‍ കവര്ച്ചയ്ക്ക് മുതിരുന്നും ഉണ്ട് . • കൂടാതെ ഭര്‍ത്താവ് മലീന്ദര്‍ കഷ്ടതകള്‍ ഒന്നുംതന്നെ അനുഭവിക്കാതെ മറ്റൊരു കുടുംബ ജീവിതം നയിക്കുകയും ചെയ്യുന്നു . • ബായേന്‍ എന്ന നാടകത്തിലെ മറ്റൊരു പ്രമേയം Feminism ആണ് . ബായേന്‍ നാടകത്തില്‍ സ്ത്രീയ്ക്ക് ഒരു രീതിയിലുള്ള തുല്യതയും ലഭിക്കുന്നില്ല , ചാന്ദീദാസിയുടെ കുലത്തൊഴില്‍ ചെയ്തത് കൊണ്ട് മാത്രം ബായേന്‍ ആയി മുദ്രകുത്തപ്പെടുന്നു , അവളുടെ അതേ രീതിയുള്ള ജോലി ചെയ്യുന്ന ഭര്‍ത്താവ് മലീന്ദര്‍ സമൂഹത്തില്‍ ആദരിക്കപ്പെടുന്നു . • ഈ നാടകത്തിലെ മറ്റൊരു പ്രമേയം , illusion ആണ് , ജുംറ എന്ന് പറയുന്ന അദൃശ്യനായ ഒരു നായയെക്കുറിച്ച് നാടകത്തില്‍ പറയുന്നു , എന്നാല്‍ വളരെ കാലം മുന്‍പേ തന്നെ ഈ നായ മരണപെട്ടുപോയിട്ടുള്ളതാണ്, ചാന്ദീദാസി അനുഭവിക്കുന്ന ഒറ്റപ്പെടലില്‍ നിന്ന് അവളുടെ മനസ്സിന് തോന്നുന്ന ഒരു ഭ്രമം മാത്രമാണ് ജുംറ എന്ന നായ , ആ നായ അവളുടെ ഒറ്റപ്പെടലില്‍ അവള്‍ക്ക് സാന്ത്വനമായി മാറുന്നു. • ഈ നാടകത്തിന്റെ ആഖ്യാന രീതി , വര്‍ത്തമാനകാലവും ഭൂതകാലവും ഇടകലര്ത്തിക്കൊണ്ടുള്ളതാണ് , അതുകൊണ്ട് വര്‍ത്തമാന കാലത്തില്‍ നിന്നും ഭൂതകാലത്തിലേക്കും തിരിച്ചും പ്രേക്ഷകനെ അനായാസം കൊണ്ടുപോകാന്‍ നാടകകൃത്തിനു സാധിക്കുന്നു

  19. ഉപസംഹാരം • അന്ധവിശ്വാസവും അജ്ഞതയും ഒരു സമൂഹത്തെ എങ്ങനെ തെറ്റിലേക്ക് നയിക്കുന്നു എന്ന് ഈ നാടകം വ്യക്തമാക്കുന്നു , സാധാരണ ജീവിതം നയിച്ചിരുന്ന ഒരു സ്ത്രീയെ സമൂഹം എങ്ങനെ ബലിയാടാക്കിമാറ്റുന്നു എന്നതിന് മികച്ച ഉദാഹരണമാണ് മഹേശ്വേത ദേവിയുടെ ബായേന്‍ എന്ന നാടകം , അവള്‍ക്ക് താങ്ങായിരിക്കേണ്ട ഭര്‍ത്താവുപോലും ശത്രുപക്ഷത്താണ് നിലനില്‍ക്കുന്നത് , ഒരമ്മയും മകനും തമ്മിലുള്ള ആത്മബന്ധം മനസ്സിലാക്കാതെ അവരെ അകറ്റി നിര്‍ത്തുന്നു , ചാന്ദീദാസി വളരെയധികം സ്നേഹിച്ചിരുന്ന തുക്നി എന്ന കുട്ടിയുടെ മരണത്തിനുത്തരവാദി അവള്‍ തന്നെയാണെന്ന കുറ്റപ്പെടുത്തല്‍ അവളുടെ സമനില തെറ്റിക്കുന്നു , ഒടുവില്‍ നിരപരാധികളുടെ ജീവന്‍ രക്ഷിക്കാനായി സ്വന്തം ജീവന്‍ ബലിനല്‍കി അവളുടെ മനസ്സിന്റെ നന്മ സമൂഹത്തിനു ബോധ്യപ്പെടുത്തുന്നു.

  20. Thank you

More Related